ലോകകപ്പ്; ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ ഇന്ത്യക്ക് മികച്ച തുടക്കം; 22 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 157 റൺസ്

google news
CRICKET

chungath new advt

മുംബൈ: ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ ഇന്ത്യക്ക് മികച്ച തുടക്കം. 22 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെന്ന നിലയിലാണ് ഇന്ത്യ. 64 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറുമടക്കം 78 റൺസുമായി ഗിൽ ക്രീസിൽ തുടരുമ്പോൾ 39 പന്തിൽ 29 റൺസുമായി വിരാട് കോഹ്‍ലിയാണ് കൂട്ടിന്.

29 പന്തിൽ നാല് സിക്സും നാല് ഫോറുമടക്കം 47 റൺസടിച്ച രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടിം സൗത്തിയുടെ പന്ത് സിക്സടിച്ച് അർധസെഞ്ച്വറി പൂർത്തിയാക്കാനുള്ള നായകന്റെ ശ്രമം പാളിയപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഏറെ ദൂരം പിന്നിലേക്കോടി മനോഹരമായി കൈയിലൊതുക്കുകയായിരുന്നു.

READ ALSO...മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല: നോട്ടീസ് മാത്രം

ന്യൂസിലാൻഡ് ബൗളർമാരിൽ ടിം സൗത്തി നാലോവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ ട്രെൻഡ് ബോൾട്ട് നാലോവറിൽ 29ഉം ലോക്കി ഫെർഗൂസൻ മൂന്നോവറിൽ 30ഉം മിച്ചൽ സാന്റ്നർ ആറോവറിൽ 36ഉം രചിൻ രവീന്ദ്ര രണ്ടോവറിൽ 13ഉം ​െഗ്ലൻ ഫിലിപ്സ് മൂന്നോവറിൽ 18ഉം റൺസ് വീതം വഴങ്ങി. ന്യൂസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യയും ന്യൂസിലൻഡും കളത്തിലിറക്കിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു