×

പോക്സോ കേസിൽ പ്രതിയായ ഇന്ത്യൻ ഹോക്കി താരം വരുൺ കുമാർ ടീമിൽനിന്ന് അവധിയെടുത്തു

google news
v cbg
ന്യൂഡൽഹി: പോക്സോ കേസിൽ പ്രതിയായ ഇന്ത്യൻ ഹോക്കി താരം വരുൺ കുമാർ ഭുവനേശ്വറിൽ നടക്കുന്ന എഫ്.ഐ.എച്ച് പ്രോ ലീഗിൽനിന്ന് പിന്മാറി അവധിയിൽ പ്രവേശിച്ചു. നി‍യമപോരാട്ടം നടത്തുന്നതിനായാണ് താരം ഇന്ത്യൻ ടീമിൽനിന്ന് അടിയന്തര അവധിയെടുത്തിരിക്കുന്നത്.

    പണം തട്ടാനുള്ള ആസൂത്രിത ശ്രമമാണ് കേസിന് പിന്നിലെന്നും പുതിയ സംഭവവികാസങ്ങൾ തന്റെ ശാരീരിക-മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും 28കാരൻ പറഞ്ഞു. പ്രായപൂർത്തിയാവുന്നതിന് മുമ്പ് തന്നെ വരുൺ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചെന്ന 22കാരിയുടെ പരാതിയിൽ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags