ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ജം​ഷ​ഡ്പു​ർ; ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാമത്

Jamshedpur FC Beat SC East Bengal 1-0
 

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ജം​ഷ​ഡ്പു​ർ  എഫ്.സി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ വി​ജ​യം.പകരക്കാരനായി വന്ന ഇഷാന്‍ പണ്ഡിതയുടെ ഗോളളിലാണ് ജം​ഷ​ഡ്പു​ർ വിജയം സ്വന്തമാക്കിയത്.

ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷമാണ് (88) ഇ​ഷാ​ൻ പ​ണ്ഡി​ത​ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.  ഐ.എസ്.എല്ലില്‍ പകരക്കാരനായി വന്ന് ഏറ്റവുമധികം വിജയഗോള്‍ നേടിയ താരമായ ഇഷാന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല.

ഈ വിജയത്തോടെ ജംഷേദ്പുര്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 11 ക​ളി​ക​ളി​ൽ ജം​ഷ​ഡ്പൂ​രി​ന് 19 പോ​യി​ന്‍റു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സി​ന് 10 ക​ളി​യി​ൽ​നി​ന്ന് 17 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

സീ​സ​ണി​ൽ ഒ​രു ക​ളി​പോ​ലും ജ​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന നാ​ണ​ക്കേ​ട് നി​ല​നി​ർ​ത്തി​യ ഈ​സ്റ്റ് ബം​ഗാ​ൾ പോ​യി​ന്‍റ് പ​ട്ടി​ക​യി​ലും അ​വ​സാ​ന​ക്കാ​രാ​ണ്.