ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ജംഷഡ്പുർ എഫ്.സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പുരിന്റെ വിജയം.പകരക്കാരനായി വന്ന ഇഷാന് പണ്ഡിതയുടെ ഗോളളിലാണ് ജംഷഡ്പുർ വിജയം സ്വന്തമാക്കിയത്.
കളിയുടെ അവസാന നിമിഷമാണ് (88) ഇഷാൻ പണ്ഡിത വിജയഗോൾ നേടിയത്. ഐ.എസ്.എല്ലില്‍ പകരക്കാരനായി വന്ന് ഏറ്റവുമധികം വിജയഗോള്‍ നേടിയ താരമായ ഇഷാന് ഇത്തവണയും പതിവ് തെറ്റിച്ചില്ല.
ഈ വിജയത്തോടെ ജംഷേദ്പുര്‍ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 11 കളികളിൽ ജംഷഡ്പൂരിന് 19 പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്സിന് 10 കളിയിൽനിന്ന് 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
സീസണിൽ ഒരു കളിപോലും ജയിക്കാനായിട്ടില്ലെന്ന നാണക്കേട് നിലനിർത്തിയ ഈസ്റ്റ് ബംഗാൾ പോയിന്റ് പട്ടികയിലും അവസാനക്കാരാണ്.