മസ്കത്ത്: കോച്ച് ബ്രാങ്കോ ഇവാൻകോവിച്ചുമായുള്ള കരാർ പുതുക്കില്ലെന്ന് ഒമാൻ ഫുട്‌ബാൾ അസോസിയേഷൻ (ഒ.എഫ്.എ) അറിയിച്ചു. നാലു വർഷത്തെ സേവനത്തിനു ശേഷമാണ് കോച്ചും ഫുട്ബാൾ അസോസിയഷനും വേർപിരിയുന്നത്.
ഒമാൻ ടീമിന്‍റെ പരിശീലകനായി ചെലവഴിച്ച കാലയളവിന് ബ്രാങ്കോ ഇവോൻകോവിച്ചിന് നന്ദി പറയുകയാണെന്നും അദ്ദേഹത്തിന്‍റെ അടുത്ത യാത്രയിൽ എല്ലാവിധ വിജയം ആശംസിക്കുകയാണെന്നും ഒമാൻ ഫുട്ബാൾ അസാസിയേഷൻ എക്സിലൂടെ വ്യക്തമാക്കി. ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്നു കോച്ചിനെ പുറത്താക്കണമെന്ന് ടൂർണമെന്‍റിന്‍റെ തുടക്കത്തിൽതന്നെ മുറവിളി ഉയർന്നിരുന്നു.
Read also: ആസ്ട്രേലിയൻ ഓപ്പൺ: വനിത സിംഗിൾസിൽ അരയ്ന സബലെങ്കക്ക് കിരീടം
എന്നാൽ, തന്റെ കൈയിൽ മാന്ത്രികവടിയില്ലെന്നും ലോകത്തിലെ ഏറ്റവും മോശം ആഭ്യന്തര ലീഗുകളിൽ ഒന്നാണ് ഒമാനിലേതെന്നും കണ്ടെത്തിയ കളിക്കാരെവെച്ചു താൻ പരമാവധി ചെയ്തിട്ടുണ്ട് എന്നും ഇവാൻകോവിച്ചും കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. അസോസിയേഷനുമായി താൻ ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും ഇല്ല എന്ന സന്ദേശം പരിശീലകൻ നൽകിക്കഴിഞ്ഞു. പോൾ ജോസഫ് ലീഗോൺ, ലീ റോയ്, മിലാൻ മെച്ചാള എന്നിവർക്ക് പുറമെ ആരാധക രോഷത്തിൽ പുറത്തേക്കു പോകുന്ന മറ്റൊരു പരിശീലകൻ കൂടിയാണ് ബ്രാൻകോ ഇവാൻകോവിച്ച്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ