ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ കലാശപ്പോരില്‍ ഇന്ന് ആതിഥേയരായ ഖത്തര്‍ ജോര്‍ദാനെ നേരിടും. വൈകീട്ട് ആറു മണിക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. കിരീടം നിലനിര്‍ത്താനുറച്ചാണ് ഖത്തര്‍ സ്വന്തം കാണികൾക്ക് മുമ്പിൽ പന്ത് തട്ടാനിറങ്ങുന്നത്.
ആദ്യമായി ഫൈനലിൽ പ്രവേശിച്ചതിന്റെ ആവേശത്തിലാണ് ജോര്‍ദാന്‍. കിരീടമല്ലാതെ മറ്റൊരു ലക്ഷ്യവും അവർക്ക് മുമ്പിലില്ല. എതിരാളികളുടെ വമ്പും വലിപ്പവും പരിഗണിക്കുന്നവരല്ല ജോര്‍ദാന്‍. കണക്കിലല്ല കളിയെന്ന് കൊറിയക്ക് ശരിക്കും കാണിച്ചുകൊടുത്തായിരുന്നു ഫൈനലിലേക്കുള്ള പ്രവേശനം. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് റാങ്കിങ്ങിൽ. 36ാം സ്ഥാനത്തുള്ള കൊറിയക്കാരെ 95ാം സ്ഥാനത്തുള്ള ജോർദാൻ മടക്കിഅയച്ചത്.
സെമിയിൽ ഖത്തർ കരുത്തരായ ഇറാനെയും ജോർഡൻ ദക്ഷിണ കൊറിയയെയുമാണ് വീഴ്ത്തിയത്. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ഖത്തറിന്റെ കുതിപ്പെങ്കിൽ, ഗ്രൂപ് റൗണ്ടിൽ ബഹ്റൈനു മുന്നിൽ തോൽവിയും ദക്ഷിണ കൊറിയക്കെതിരെ സമനിലയും വഴങ്ങി തപ്പിത്തടഞ്ഞ് നോക്കൗട്ടിൽ പ്രവേശിച്ച ജോർഡൻ, ഉയിർത്തെഴുന്നേറ്റാണ് ഫൈനൽ വരെയെത്തിയത്. അതേസമയം, ഏഷ്യൻ കപ്പ് കിക്കോഫിന് ഒരാഴ്ച മുമ്പ് ദോഹയിൽ നടന്ന സന്നാഹമത്സരത്തിൽ ഖത്തറും ജോർഡനും ഏറ്റുമുട്ടിയപ്പോൾ 2-1ന് ജോർഡനായിരുന്നു വിജയം.
Read also: ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി പത്തും നിസങ്ക
ഫുട്ബോളിൽ ചുവപ്പ്,മഞ്ഞ കാർഡുകൾക്ക് പുറമെ നീലയും വരുന്നു: എതിർത്ത് ഫിഫ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ