ആദ്യ മത്സരങ്ങളിൽ തിളങ്ങി രാജസ്ഥാൻ റോയൽസ്‌ ! പിന്നീട് സഞ്ജുവിന്റെ രാജസ്ഥാന് പാളിയത് എവിടെയൊക്കെ...

google news
rajasthan

ക്യാപ്റ്റൻസി ഏറ്റെടുത്ത രണ്ടാം വർഷം തന്നെ ടീമിനെ ഫൈനലിൽ എത്തിച്ച സഞ്ജു സാംസന്റെ കീഴിൽ ഇനിയങ്ങോട്ടുള്ള കാലം രാജസ്ഥാന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്കാണ് ഈ സീസണിൽ തിരിച്ചടിയേറ്റത്. ക്യാപ്റ്റൻസിയുടെ കാര്യത്തിൽ എം.എസ്.ധോണിയോടു പോലും പലപ്പോഴും സ‍ഞ്ജുവിനെ ഉപമിച്ചവരുണ്ട്.

തോൽവി ഉറപ്പിച്ച പല മത്സരങ്ങളിലും നിർണായക തീരുമാനങ്ങളിലൂടെ സ‍ഞ്ജു ടീമിനെ വിജയത്തിൽ എത്തിച്ചിട്ടുമുണ്ട്. എന്നാൽ ഈ സീസണിൽ‌ തൊട്ടതെല്ലാം പിഴയ്ക്കുന്ന സഞ്ജുവിനെയാണ് ആരാധകർ കണ്ടത്. ടീം സിലക്‌ഷൻ, ബാറ്റിങ് ഓർ‍ഡർ, ബോളർമാരുടെ റൊട്ടേഷൻ, ഫീൽഡ് പ്ലേസ്മെന്റ് തുടങ്ങി പലകാര്യങ്ങളിലും സ‍ഞ്ജുവിന്റെ തീരുമാനങ്ങൾ പിഴച്ചു

Tags