സാ​ഫ് ക​പ്പ്: ശ്രീലങ്കയ്‌ക്കെതിരേ ഇ​ന്ത്യ​യ്ക്ക് ഗോള്‍രഹിത സമനില

SAFF Championship 2021  India Play Out Disappointing 0-0 Draw with Sri Lanka
 

മാ​ലി: സാഫ് കപ്പിൽ ഇന്ത്യക്ക് സമനില. ദുർബലരായ ശ്രീലങ്കയാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. സുനില്‍ ഛേത്രി, ലിസ്റ്റന്‍ കൊളാസോ, മന്‍വീര്‍ സിങ് എന്നിവരെല്ലാം കളത്തിലിറങ്ങിയിട്ടും ടീമിന് ഒരു ഗോള്‍ പോലും നേടാനായില്ല. മത്സരത്തില്‍ 73 ശതമാനം സമയമാണ് ഇന്ത്യ പന്ത് കൈവശം വെച്ചത്.

ഇന്ത്യയുടെ സെറിട്ടോണ്‍ ഫെര്‍ണാണ്ടസാണ് കളിയിലെ താരം

നേ​ര​ത്തെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ 1-1ന് ​സ​മ​നി​ല വ​ഴ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ര​ണ്ടാം മ​ത്സ​ര​ത്തി​ലും ജ​യം നേ​ടാ​നാ​കാ​തെ പോ​യി.

ഇ​തോ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ര​ണ്ടു പോ​യ​ന്‍റു​മാ​യി ഇ​ന്ത്യ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.