ഐ.എസ്.എൽ: ജം​ഷ​ഡ്പു​ർ-​ഈ​സ്റ്റ് ബം​ഗാ​ൾ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ

SC East Bengal and Jamshedpur FC played out a 1-1 draw
 

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈസ്റ്റ് ബംഗാള്‍-ജംഷേദ്പുര്‍ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

മ​ത്സ​ര​ത്തി​ന്‍റെ 18-ാം മി​നി​റ്റി​ൽ ത​ന്നെ ഈ​സ്റ്റ് ബം​ഗാ​ൾ മു​ന്നി​ലെ​ത്തി. ജം​ഷ​ഡ്പൂ​രി​ന്‍റെ നെ​റു​ജ​സ് വ​ല​സ്കി​യു​ടെ ഓ​ണ്‍​ഗോ​ളി​ലൂ​ടെ​യാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ ലീഡ് നേടിയത്.

ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ ജം​ഷ​ഡ്പു​ർ ഗോ​ൾ മ​ട​ക്കി. പീ​റ്റ​ർ ഹാ​ർ​ട്ലി ആ​ണ് ജം​ഷ​ഡ്പൂ​രി​ന്‍റെ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നുശേ​ഷം അ​ധി​കം അ​വ​സ​ര​ങ്ങ​ൾ ര​ണ്ട് ടീ​മു​ക​ളും സൃ​ഷ്ടി​ച്ചി​ല്ല.

രണ്ടാം പകുതിയില്‍ ഇരുടീമുകളും വിജയഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ സൗരവ് ദാസും ജംഷേദ്പുരിന്റെ നരേന്ദര്‍ ഗെഹ്ലോട്ടും മഞ്ഞക്കാര്‍ഡ് കണ്ടു. 

ഈ സമനിലയോടെ ഈസ്റ്റ് ബംഗാള്‍ പോയന്റ്‌  പട്ടികയില്‍ മൂന്നാമതും ജംഷേദ്പുര്‍ നാലാമതും നില്‍ക്കുന്നു. 
 ത്. 
 
എസ്.സി ഈസ്റ്റ് ബംഗാൾ മാറ്റമില്ലാതെയാണ് ഇറങ്ങിയത്. പകരക്കാരനായി ഇറങ്ങി പലപ്പോഴും ഗോൾ നേടിയ പണ്ഡിതയെ ഇറക്കിയെങ്കിലും ജംഷഡ്പൂരിന് റിസൽട്ടിൽ മാറ്റമുണ്ടാക്കാനായില്ല.