×

സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി നേരിടാൻ തയ്യാർ; ബ്രണ്ടൻ മക്കല്ലം

google news
cxvf
വിശാഖപ്പട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടീമിനൊപ്പം ചേരുന്ന സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി നേരിടാൻ തയാറണെന്ന് ഇംഗ്ലണ്ടിന്റെ മുഖ്യപരിശീലകൻ ബ്രണ്ടൻ മക്കല്ലം. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ വിരാട് കോഹ്ലിയുടെ വരവ് ഇന്ത്യൻ ടീമിന് ഊർജമേകുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും ആ വെല്ലുവിളി നേരിടാൻ ഞങ്ങൾ ഒരുക്കമാണെന്നും ബ്രണ്ടൻ മക്കല്ലം പറഞ്ഞു.

  "എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് വിരാട്. അദ്ദേഹം വന്നാൽ ടീമിനെ കൂടുതൽ മെച്ചപ്പെടുത്തും എന്നതിൽ തർക്കമില്ല. ഞങ്ങൾ എപ്പോഴും പറയാറുള്ളതാണ്, ഇന്ത്യൻ ക്രിക്കറ്റിന്റെ ആഴവും മികവും വളരെ വലുതാണ്. അതുകൊണ്ട് എതിർടീമിലെ എല്ലാ കളിക്കാരെയും ബഹുമാനിക്കുന്നു"- മക്കല്ലം ടോക്ക്‌സ്‌പോർട്ടിനോട് പറഞ്ഞു.

Read also: ഇ -​ഏ​ഷ്യ​ൻ ക​പ്പി​ൽ കി​രീ​ടം ചൂ​ടി ഇ​ന്തോ​നേ​ഷ്യ

 " വിരാടിന്റെ കുടുംബത്തിന് സുഖമായിരിക്കുന്നുവെന്നും അവിടെയെല്ലാം നന്നായിരിക്കുന്നുവെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിരാട് തിരിച്ചെത്തിയാൽ ആ വെല്ലിവിളി ഞങ്ങൾ നേരിടും, അവൻ മികച്ച എതിരാളിയാണ്, എനിക്ക് തന്നായി അറിയാം. അവനെതിരെ കളിക്കുന്നത് ഞാൻ ആസ്വദിച്ചിരുന്നു."- ബ്രണ്ടൻ മക്കല്ലം കൂട്ടിച്ചേർത്തു.

   അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരോ മത്സരങ്ങൾ വിജയിച്ച് ഇരുടീമും 1-1 നിലയിലാണ്. ആദ്യ രണ്ടു മത്സരങ്ങളിൽ വ്യക്തിപരമായി കാരണങ്ങളാൽ വിരാട് കോഹ്ലി വിട്ടു നിന്നിരുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക