ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ലോക ചാമ്പ്യന്മാരായാ അര്‍ജന്റീന. ലോകകപ്പ് യോഗ്യകാ പോരാട്ടങ്ങളില്‍ ഇക്വഡോറിനെയും ബൊളീവിയയെയും തകര്‍ത്തതാണ് അര്‍ജന്റീനയുടെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സ് സൗഹൃദ മത്സരത്തില്‍ ജര്‍മനിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റതും അര്‍ജന്റീനക്ക് ഗുണകരമായി. ആദ്യ പത്ത് റാങ്കുകളില്‍ മാറ്റമൊന്നുമില്ല.
ബ്രസീല്‍ മൂന്നാമതും ഇംഗ്ലണ്ട് നാലാമതും ബെല്‍ജിയം അഞ്ചാമതും തുടരുന്നു. ക്രൊയേഷ്യ, നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍, ഇറ്റലി സ്പെയിന് എന്നിവരും ആദ്യ പത്തിലുണ്ട്. നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓസ്ട്രിയ(25), ഹംഗറി(32) എന്നിവരാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റ് രണ്ട് ടീമുകള്‍. സ്ലോവേനിയക്കും കസാഖിസ്ഥാനുമെതിരെ തോറ്റ നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ് റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ ടീം. പത്ത് സ്ഥാനം താഴേക്കിറങ്ങിയ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പുതിയ റാങ്കിംഗില്‍ 74-ാം സ്ഥാനത്താണ്.
സുഹൃത്തിന്റെ ഫ്ളാറ്റിലെ നൈറ്റ് പാര്‍ട്ടിക്കിടെ 23കാരിയായ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം