Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

ഹണി റോസിനെ അപമാനിക്കുന്നവർ സാറാ ബാർട്ട്മാൻ എന്ന സ്ത്രീയെ കുറിച്ച് അറിയണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 8, 2025, 02:52 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്നത് ഒരുപക്ഷേ നടിമാരായിരിക്കും സെലിബ്രേറ്റുകളെ എന്തും പറയാം എന്നുള്ള ഒരു രീതിയാണ് പലർക്കും അതുകൊണ്ടുതന്നെ അടുത്തകാലത്ത് നടി ഹണി റോസ് വലിയ വിമർശനത്തിന് ഇരയായി മാറുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ വ്യവസായി പ്രമുഖനായ ഒരു വ്യക്തിക്കെതിരെ പോലും ഹണി റോസ് രംഗത്ത് വന്ന സാഹചര്യത്തിൽ ഹണി റോസിനെ വിമർശിച്ച അവർക്കെല്ലാം കിടിലൻ പണി കിട്ടും എന്നുള്ളത് മനസ്സിലായിരിക്കുകയാണ് വിമർശിച്ചവർ അറിയാൻ എന്നുപറഞ്ഞുകൊണ്ട് ഒരു കുറുപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.. ധർമരാജ് മാടപ്പള്ളി എന്ന വ്യക്തിയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഹണി റോസിനെ അപമാനിക്കുന്നവർ വായിച്ചറിയാൻ സാറാ ബാർട്ട്മാൻ; അസാധാരണ അടിമത്തത്തിന്റെ നോവുപാടം.

സാറാബാർട്ട് മാൻ 1789ൽ ദക്ഷിണാഫ്രക്കയിലെ ഈസ്റ്റേൺ കേപ് എന്ന സ്ഥലത്ത് ജനിച്ചു. കാലിമേച്ചും കൃഷിചെയ്തും ജീവിച്ചുപോന്ന ഗുഹാവാസികളായിരുന്നു അന്ന് അവരുടെ ഗോത്രം. സാറക്ക് രണ്ടുവയസായിരുന്ന കാലം അമ്മ മരിച്ചു. നാലുവയസായപ്പോളേക്കും അപ്പനും. സാറയുടെ ഏക മകൾ ചെറുപ്രായത്തിൽത്തന്നെ മരിച്ചുപോയിരുന്നു. ഭർത്താവ് പിന്നീട് ഒരു ഡച്ച് അധിനിവേശക്കാരനാൽ കൊല്ലപ്പെട്ടു. പൂർണ്ണമായ അനാഥത്വം. ദക്ഷിണാഫ്രിക്ക അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്നു.
ഉപജീവനാർത്ഥം വീട്ടുവേലകൾതേടി സാറ കേപ്ടൗണിലേക്ക് പോയി.

A Hottentot,’Sartjee, the Hottentot Venus. Exhibiting at No.225, Piccadilly’.
Image taken from Collectanea; or, a collection of advertisements and paragraphs from the newspapers, relating to various subjects. Printed at Strawberry Hill for the collector, D. Lysons. [Another collection. 1661-1840.].
സാറയുടെ ഖോയ്ഖോയ് ഗോത്രവർഗക്കാരുടെ ശരീരഘടനക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. നിതംബം അല്പം വണ്ണംകൂടിയ രീതിയിലായിരുന്നു അത്. എന്നാൽ സാറക്കാകട്ടെ അതിലുമേറെ അസാധാരണമായ നിതംബവളർച്ചയാൽ ഏവരാലും ശ്രദ്ധിക്കപ്പെടുന്ന രീതിയിലും. നിതംബത്തിൽ അസാധാരണമായി കൊഴുപ്പടിഞ്ഞ് വണ്ണംവെക്കുന്ന ആ അവസ്ഥക്ക് steatopygia എന്നാണ് പേര്.

സാറ ജോലിചെയ്തിരുന്ന വീടിന്റെ ഉമസ്ഥൻ പീറ്റർസോസയുടെ വീട്ടിലേക്ക് ഒരു ദിവസം രണ്ട് അതിഥികൾ വന്നെത്തി. പീറ്ററിന്റെ സഹോദരൻ ഹെൻറിക്ക് സീസറും അയാളുടെ സുഹൃത്ത് വില്യം ഡൺലപും. സാറയുടെ ശരീരഘടനയിൽ ആകൃഷ്ടരായ അതിഥികൾ അവളെ ലണ്ടനിലെത്തിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. വിവിധങ്ങളായ പ്രദർശനവേദികളുടെ കൂടാരങ്ങളാൽ സമ്പുഷ്ടമായിരുന്നു അക്കാലം ലണ്ടൻ നഗരം. ഏതെങ്കിലും ഒരു പ്രദർശനശാലയുടെ ഉടമയായിരിക്കുക എന്നത് ഒരു സാമൂഹിക ഔന്നത്യമായി കൊണ്ടാടപ്പെട്ടിരുന്ന കാലം.

അത്തരം ഒരു വേദിയിൽ, അസാധാരണ നിതംബവളർച്ചയുള്ള
സാറയെ പ്രദർശിപ്പിക്കുക എന്നതായിരുന്നു ഇരുവരുടേയും ലക്ഷ്യം. ഇംഗ്ലീഷ് ഭാഷയിൽ, സാറക്ക് വായിച്ചറിയാനാകാത്ത
വിധം തയ്യാറാക്കപ്പെട്ട
ഒരു കരാറിലെ ഒപ്പുബലത്തിൽ 1810 ൽ അവർ സാറയെ ലണ്ടനിലെത്തിച്ചു.

ReadAlso:

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

എന്താണ് ഈ മഹാസമാധി..? മഹാസമാധിയെ കുറിച്ചുള്ള വിവരങ്ങൾ വിശദമായി അറിയാം

സാമാന്യം തടിച്ച നിതംബം എന്നത് അന്ന് സൗന്ദര്യത്തിന്റെ മാനദണ്ഡമായി കരുതിയിരുന്ന യൂറോപ്യർക്കിടയിൽ സാറയും അവളുടെ നിതംബവും ചൂടുള്ള വാർത്തയായി.

സാറയുടെ അവയവങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള പാട്ടുകളൊരുക്കി പ്രദർശന നടത്തിപ്പുകാർ കാണികളെ ക്ഷണിച്ചു. അവളുടെ ഉയർന്ന നിതംബത്തിന്റെ നഗ്നചിത്രങ്ങളാൽ ലണ്ടൻനഗരഭിത്തികൾ അതിന്റെ നഗ്നത മറച്ചു. ഒട്ടകപ്പക്ഷിയുടെതൂവലുകൾ പിടിപ്പിച്ച ഇറുകിയവസ്ത്രത്തോടെ അർദ്ധനഗ്നനായി
അണിയിച്ചൊരുക്കപ്പെട്ട സാറയെ ഒരു മൃഗത്തെയെന്നതുപോലെ ഇരുമ്പുകൂട്ടിലാണ് വേദിയിലേക്ക് വലിച്ചുകൊണ്ടുവന്നിരുന്നത്. കൂട്ടിൽനിന്ന് പുറത്തിറങ്ങാൻ വിസമ്മതിക്കുമ്പോളൊക്കെ ചാട്ടവാറടിച്ചും ഇരുമ്പുതോട്ടിയാൽ അഴികൾക്കിടയിലൂടെ കുത്തിയും അവളെ പുറത്തുചാടിച്ചു. അത് കാണാൻ ഇരമ്പിയെത്തിയ ജനം ഒരു മൃഗത്തെ കാണുന്ന കൗതുകത്തോടേയും ആർപ്പുവിളികളോടെയും സാറയെ എതിരേറ്റു. സമ്പന്നരുടെ വീടുകളിലെ സ്വകാര്യപ്രദർശനങ്ങളിലേക്കും സാറ തെളിച്ചുകൊണ്ടുപോകപ്പെട്ടു. പുരുഷനേരമ്പോക്കുകളുടെ ഏറ്റവും വിലപിടിച്ച കളിപ്പാട്ടമായി സാറ. നിറവും രൂപവും നോക്കി കൈകൊട്ടിച്ചിരക്കുന്ന പെൺസദസുകൾക്കും അവൾ കാഴ്ച്ചമൃഗമായി. മനുഷ്യനോ അതോ ഉറാങ്ങ് ഉട്ടാനോ എന്ന ഫലിതകൗതുകം നിറഞ്ഞ മുഖചേഷ്ടകളാലെ സദസ്യർ സാറയെ എതിരേറ്റു.

1807 ൽ ലണ്ടനിൽ അടിമക്കച്ചവടം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിൽവന്നു.
‘സാറാ ബാർട്ട്മാൻ പ്രദർശന’ത്തിന് കാണികൾ കുറഞ്ഞതോടെ അവളേയുംകൊണ്ട് സംഘാടകൾ ബ്രിട്ടണിലേക്കും അയർലന്റിലേക്കും പ്രദർശനയാത്രകൾ സംഘടിപ്പിച്ചു. പ്രദർശനഷോകൾക്ക് വിലക്ക് വന്നേക്കാമെന്നതോടെ 1814 ൽ സീസർ സാറയുമായി പാരീസിലേക്ക് പുറപ്പെട്ടു. അവിടെ അവൾ മദ്യപാനശാലകളിലെ മുഖ്യാതിഥിയായി ഉന്നതരെ ആകർഷിക്കാൻ നിയോഗിതയായി. സീസർ അവളെ ഒരു മൃഗപ്രദർശനശാലക്കാരന് കൈമാറി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.

ഏകാന്തതയും വിഷാദവും നിർബന്ധിത വ്യഭിചാരവും സാറയെ നിത്യമദ്യപാനിയാക്കി.
വംശീയശാസ്ത്ര പഠനങ്ങളുടെ തുടക്കകാലമായിരുന്നു അത്. അതിനായി സാറയുടെ ശരീരഘടന വരച്ചെടുക്കാൻ വന്ന ശാസ്ത്രകാരന്മാർക്കുമുന്നിൽ നഗ്നതപ്രദർശിപ്പിക്കാൻ സാറ വിസമ്മതിച്ചു.
അത് തന്റെ അന്തസ്സുകെടുത്തുന്ന ഒന്നാണെന്ന് സാറ വിശ്വസിച്ചു.

1815 ഡിസംബർ 29 ന് പാരീസിലെ ഒരു സ്റ്റേജ് ഷോക്കിടയിൽ സാറ അവളുടെ ഇരുപത്തിആറാം വയസിൽ മരിച്ചുവീണു.

മരിച്ചിട്ടും ഒടുങ്ങിയില്ല അവളേറ്റ പീഢനങ്ങളുടെ അമ്പുമുനകൾ. സാറയുടെ നിതംബവും ഗുഹ്യഭാഗങ്ങളും തലച്ചോറും, മാംസം പിഴുതെടുത്ത അസ്ഥികൂടവും ഫ്രാൻസിലെ മ്യൂസിയത്തിൽ ( Museum of Man ) പ്രദർശനത്തിനുവെക്കപ്പെട്ടു. അതിനൊപ്പം അവളുടെ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിക്കപ്പെട്ട ഒരു പൂർണ്ണകായ ശില്പവും.

1815 മുതൽ 1974 വരെ അതവിടെ പ്രദർശിപ്പിക്കപ്പെട്ടു.
1994 ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന കാലം സാറയുടെ ഭൗതികാവശിഷ്ടങ്ങൾ വിട്ടുകിട്ടാനുള്ള നടപടികളുമായി മുന്നോട്ടുവന്നു. എട്ടുവർഷങ്ങളാണ് ആ നടപടിക്രമങ്ങൾ പൂർണ്ണമാകാനായി എടുത്തത്. ഒടുവിൽ നൂറ്റിതൊണ്ണൂറ്റി രണ്ടുവർഷങ്ങൾക്കു ശേഷം രണ്ടായിരത്തിരണ്ടിൽ,
അറുത്തുമാറ്റപ്പെട്ട നിതംബമായും ഗുഹ്യഭാഗമായും മാംസം പിഴുതെടുക്കപ്പെട്ട അസ്ഥികൂടമായും അതിനെ അനുഗമിച്ച പഴകിയൊരു പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമയായും സ്വന്തം മണ്ണിലേക്ക് സാറാ ബാർട്ട്മാൻ തിരിച്ചെത്തി.
ഉചിതമായ വരവേൽപ്പാണ് ആ തിരിച്ചുവരവിന് മണ്ടേല ഒരുക്കിയത്. ഹെൻകിയിലെ
കുന്നിൻ പുറത്തെ സ്വഛശാന്തമായ ഇത്തിരിമണ്ണിൽ എണ്ണമറ്റ വർണ്ണവെറിയരാൽ തൊട്ടും തലോടിയും ഭോഗിച്ചും മലിനമാക്കപ്പെട്ട ശരീരാവശിഷ്ടങ്ങൾ അലിഞ്ഞമർന്നു. അതിനുമീതെ എഴുന്നുനിന്ന
കരിമാർബിൾഫലകത്തിൽ ഇങ്ങനെ കൊത്തിവെക്കപ്പെട്ടു.

“സാറാ ബാർട്ട്മാന്റെ മടക്കത്തിലൂടെ ആ ജീവിതത്തിലേക്കൊരു നോട്ടമെത്തിക്കുകയും, സ്വഗോത്രത്തിലെ മുൻഗാമികളുടേയും പിൻഗാമികളുടേയും അന്തസ് ഉയർത്തുകയും ചെയ്തിരിക്കുകയാണ് മാതൃരാജ്യം”

ശമിക്കാത്ത വർണ്ണവെറി അവിടെയും തീർന്നില്ല.
2015 ഏപ്രിൽ 25 ശനിയാഴ്ച ആ ശിലാഫലകത്തിനുമേൽ വെളച്ചായമൊഴിച്ച് വികൃതമാക്കപ്പെട്ടു!

ജീവിച്ചിരിക്കുമ്പോൾ, മരിച്ചുകഴിഞ്ഞ്, മണ്ണടിഞ്ഞുകഴിഞ്ഞ് എന്നെല്ലാം ഒരു ജീവിതത്തിന്റെ പലകാലങ്ങളിൽ സാറയെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്ര വർണ്ണവെറിയും അന്തസ്സുകെടുത്തലുകളും ഭൂമിയിലെ മറ്റേത് മനുഷ്യന് ഏറ്റുവാങ്ങപ്പെടേണ്ടിവന്നിട്ടുണ്ട്! ജനനകാലംമുതൽ മുതൽ ഇരുന്നൂറ്റി ഇരുപത്തിയാറുവർഷങ്ങളുടെ അപമതിപ്പ്!
എത്ര കഴുകിയാലും തീരാത്ത പാപക്കറകളുടെ ജനിതകരൂപങ്ങളാണ് നമ്മൾ മനുഷ്യർ.

സാറയുടെ ജീവിതത്തെ അവലംബിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഏറെ പ്രസിദ്ധമായ Black venus എന്ന പുസ്തകത്തിന് 2010 ൽ അതേപേരിൽ ചലചിത്രപരിഭാഷവന്നിട്ടുമുണ്ട്.

ഇതെഴുതുമ്പോൾ, അന്തരിച്ച ബ്രിട്ടീഷ് മഹാരാജ്ഞിയുടെ ശവമടക്കുനാളിൽ ബ്രിട്ടൺ നൂറോളം വിമാനങ്ങൾ റദ്ദുചെയ്യുകയാണ് എന്ന വാർത്ത ഞാൻ കാണുന്നു. അത്രക്ക് നിശബ്ദമായിരിക്കണം ആ ദിവ്യമായ ചടങ്ങെന്നാണ് അടുത്തവരി!

അല്ലയോ മഹാറാണീ… മണ്ണടിയുന്നേരവും ഒരുകാഞ്ഞിരവേര് നിങ്ങളുടെ ശവക്കുഴിവരെ നീണ്ടെത്തും. അങ്ങുദൂരെ ഹെൻകിയുടെ കുന്നിൻപുറങ്ങളിൽനിന്നിറങ്ങി അത് ഗാംറ്റൂസ് നദി മുറിച്ചു കടക്കുകതന്നേചെയ്യും. ഒരുപാടുകാലങ്ങൾക്കിപ്പുറം നിന്നുകൊണ്ട്, “ആദരാഞ്ജലികൾ പ്രിയപ്പെട്ട മാമാ സാറാ ബാർട്ട്മാൻ”

Tags: honey roseAnweshanam.comhoney rose instagramഹണി റോസിനെ അപമാനിക്കുന്നവർ സാറാ ബാർട്ട്മാൻ എന്ന സ്ത്രീയെ കുറിച്ച് അറിയണംsara bartman

Latest News

ജമ്മുവിൽ നുഴഞ്ഞുകയറ്റശ്രമം; പാക് ഭീകരരെ വധിച്ച് ബിഎസ്എഫ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് | SSLC exam results today

ജമ്മുവിൽ വീണ്ടും പാക് ആക്രമണം; അതിർത്തി കടന്ന ഡ്രോണുകളെ തകർത്ത് ഇന്ത്യൻ സൈന്യം; വീണ്ടും ബ്ലാക്ക് ഔട്ട്

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അരികിൽ ഉഗ്ര സ്‌ഫോടനം | attack near Pak PM Shehbaz Sherif s home in Pakistan

പാകിസ്ഥാനെ വിറപ്പിച്ച് മിസൈല്‍ വര്‍ഷം; പ്രധാന നഗരങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം | operation-sindoor-updates-india-hits-lahore-in-retaliation-for-pak-drone-missile-attacks

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.