വാട്ട്‌സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം

google news
wtsap cl

 രാജ്യത്ത് വാട്ട്‌സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം. വാട്ട്‌സ്ആപ്പ്, സിഗ്നൽ, ഗൂഗിൽ മീറ്റ് ഉൾപ്പെടെയുള്ളവ വഴിയുള്ള കോളുകൾക്ക് നിയന്ത്രണം വന്നേക്കും. സൗജന്യ ഇന്റർനെറ്റ് കോളുകൾ സംബന്ധിച്ച മാർ​ഗരേഖ തയ്യാറാക്കാൻ ടെലികോം വകുപ്പ് ട്രായിക്ക് നിർദേശം നൽകിയ സാഹചര്യത്തിൽ  ടെലികോം കമ്പനികളെപ്പോലെ ആപ്പുകൾക്കും സർവ്വീസ് ലൈസൻസ് ഫീ വന്നേക്കും.

പുതിയ സാങ്കേതികവിദ്യകളുടെ അന്തരീക്ഷത്തിൽ ഈ നിയന്ത്രണങ്ങൾക്ക് വിശദമായ നിർദേശം നൽകാനാണ് ട്രായിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.ടെലികോം സേവനദാതക്കളും, ഇൻറർനെറ്റ് കോൾ നൽകുന്ന വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകളും നടത്തുന്നത് ഒരേ സേവനമാണ്. എന്നാൽ ഇരു വിഭാഗത്തിനും രണ്ട് നിയമങ്ങളാണ് ഉള്ളത്. ഇത് ഏകീകരിക്കണം എന്നാണ് ടെലികോം ഓപ്പറേറ്റർമാർ സർക്കാരിനോട് ആവശ്യപ്പെടുന്നത്.  
 

Tags