സാംസങ്ങ് ഗ്യാലക്സി എസ് 22 സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യയിലെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചു

google news
g
 

പ്രമുഖ സാംസങ്ങ് ഗ്യാലക്സി എസ് 22 സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യയിലെ വില  പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന വെര്‍ച്വല്‍ ഈവന്‍റിലാണ് ഈ ഫോണുകളുടെ ഇന്ത്യന്‍ അരങ്ങേറ്റം നടന്നത്. ഇതിനൊപ്പം തന്നെ ഈ ഫോണുകള്‍ പ്രീ ബുക്കിംഗ് നടത്തുമ്പോള്‍‍ ലഭിക്കുന്ന ഓഫറുകളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 

സാംസങ്ങ് ഗ്യാലക്സി എസ് 22 , എസ്22 പ്ലസ് , എസ് 22 അള്‍ട്ര എന്നീ ഫോണുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം കഴിഞ്ഞ ദിവസം നടന്ന പ്രീബുക്കിംഗ് ലൈല് ഈവന്‍റില്‍  ഗ്യാലക്സി എസ് 22 അള്‍ട്ര പ്രീബുക്കിംഗ് നടത്തിയാല്‍ 26,999 രൂപ വിലയുള്ള ഗ്യാലക്സി വാച്ച് 4 2,999 രൂപയ്ക്ക് നല്‍കുന്ന ഓഫര്‍ നടപ്പാക്കിയിരുന്നു. ഇതിന് പുറമേ 8,000 രൂപ വരെ ബോണസും നല്‍കിയിരുന്നു. ഒപ്പം ഗ്യാലക്സി എസ് 22 അള്‍ട്ര എടുക്കുന്ന തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പ്രത്യേക എഡിഷന്‍ ഗിഫ്റ്റ് ബോക്സും, ഫ്രീ ഗ്യാലക്സി ബഡ്സ് 2 ഉം ലഭിക്കുമായിരുന്നു. 

Tags