നാസയുടെ ആർട്ടെമിസ്-1 ന്റെ വിക്ഷേപണം പൂർത്തിയായി

artmis1
 നാസയുടെ ഏറ്റവും പുതിയ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ്-1 ന്റെ വിക്ഷേപണം പൂർത്തിയായി. ബുധനാഴ്ച പകൽ 12. 20നാണ് വിക്ഷേപണം. റോക്കറ്റിന്റെയും ഓറിയോൺ ബഹിരാകാശ പേടകത്തിന്റെയും ആദ്യ സംയോജിത ഫ്ലൈറ്റ് പരീക്ഷണമായിരുന്നു. കേപ് കനാവറലിലെ 39 ബി ലോഞ്ച്പാഡിൽ നിന്നായിരുന്നു വിക്ഷേപണം. 

അപ്പോളോ 17ന്റെ വിക്ഷേപണത്തിന് 50 വർഷങ്ങൾക്ക് ശേഷമാണ് നാസയുടെ പുതിയ ചാന്ദ്ര ദൗത്യം. കൊടുങ്കാറ്റിനേയും മഴയേയുമൊക്കെ തരണം ചെയ്യാൻ പാകത്തിനാണ് ആർട്ടെമിസ് നിർമ്മിച്ചിരിക്കുന്നത് . റോക്കറ്റിന് മുകളിലുള്ള ഒരു ക്രൂ ക്യാപ്‌സ്യൂൾ, മൂന്ന് ടെസ്റ്റ് ഡമ്മികൾ ബോർഡിൽ, ചന്ദ്രനുവേണ്ടി ഷൂട്ട് ചെയ്യും. യാത്രയിൽ മനുഷ്യനുണ്ടാവില്ല. പകരം എസ്എൽഎസ് റോക്കറ്റൽ യാത്രക്കാർക്കായി തയ്യാറാക്കിയ ഓറിയോയാണ് ചന്ദ്രനെ തൊടുക. മനുഷ്യ ചാന്ദ്ര പര്യവേക്ഷണത്തിന് ഒരു പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് നാസ പറഞ്ഞു.