ആധാർ കാർഡ് വീട്ടിലിരുന്ന് തിരുത്താം; ഇനി ഒരു ദിവസം മാത്രം, എങ്ങനെ അപ്ഡേറ്റ് ചെയ്യാം

google news
Aadhar card PVC

ആധാർ കാർ‌‌ഡിലെ വിവരങ്ങൾ ദീർഘകാലമായി തിരുത്താനായി കാത്തിരിക്കുന്നവർ തീർച്ചയായും പരിഗണിക്കേണ്ട മാസമാണ് സെപ്റ്റംബർ. കാരണം ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഈ മാസം മുതൽ പണം നൽകേണ്ടി വരും. ജൂൺ 14 വരെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം എന്നതിന്റെ കാലാവധി യു.ഐ.ഡി.എ.ഐ സെപ്‌തംബർ 14വരെ നീട്ടിയിരുന്നു.

chungath 2

പത്ത് വർഷം മുൻപ് ആധാ‌ർ സ്വന്തമാക്കിയ ശേഷം വിവരങ്ങൾ പുതുക്കാത്തവർക്കാണ് ഇതിന് അവസരം.ആധാറും പാൻകാർഡുമായി ലിങ്ക് ചെയ്യുന്നതിന് കേന്ദ്രസർക്കാർ പല തവണ കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ ആ സമയങ്ങളിലൊന്നും തന്നെ ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കാത്തവർക്ക് പിന്നീട് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കാരണം പാൻ കാർഡ് ലിങ്കിംഗിനായി ഇടയ്ക്കിടയ്ക്ക് സമയപരിധി നീട്ടി നൽകുന്ന പതിവ് ജൂൺ 30-ഓടെ പിൻവലിച്ചിരുന്നു.

പിന്നാലെ പലരുടെയും പാൻ കാർഡ് പ്രവർത്തന രഹിതമായി. സേവനം തുടരാനായി പിഴടച്ചവരും കുറവല്ല. ഇതിന് സമാനമായി ആധാർ വിവരങ്ങൾ തിരുത്തുന്നതിനുള്ള സൗജന്യവും എപ്പോൾ വേണമെങ്കിലും പിൻവലിച്ചേക്കാം. അതിനാൽ സെപ്റ്റംബർ 14-ന് മുൻപ് സൗജന്യ സേവനം വിനിയോഗിക്കുന്നതായിരിക്കും ഉചിതം.

സേവനം ഉപയോഗിക്കാനായി യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ⇒click here

•വിവരങ്ങൾ നൽകി നിങ്ങളുടെ ആധാർ അക്കൗണ്ടിലേയ്ക്ക് ലോഗിൻ ചെയ്ത് ശേഷം പേര്, വിലാസം അടക്കമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

•അടുത്തതായി ആധാർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

•ജനസംഖ്യാപരമായ ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് തിരുത്തേണ്ടവ തിരഞ്ഞെടുക്കാം.സ്കാൻ ചെയ്ത് പകർപ്പ് അപ്‌ലോഡ് ചെയ്ത് അടുത്തതായി ആവശ്യമായ വിവരങ്ങൾ നൽകാവുന്നതാണ്

.•പിന്നാലെ ലഭിക്കുന്ന എസ്ആർഎൻ നമ്പർ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്.

പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിങ്ങനെ രണ്ട് ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യുക. രണ്ട് എംബിയിൽ താഴെ ഫയൽ സൈസുള്ള പിഡിഎഫ് ഫോർമാറ്റിലുള്ള ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും ഉചിതം.

ഓൺലൈൻ സംവിധാനം മുഖാന്തരം സ്വന്തമായി ആധാർ വിവരങ്ങൾ പുതുക്കുന്നവർക്കായിരിക്കും സേവനം സൗജന്യമായി ലഭിക്കുക. ഈ സമയപരിധിയ്ക്കിടയിൽ തന്നെ സേവന കേന്ദ്രങ്ങളെ സമീപിക്കുന്നവർ ഫീസ് നൽകേണ്ടി വരും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം