ഐഫോണ്‍ 13 സീരീസ്‌ അവതരിപ്പിച്ച് ആപ്പിള്‍

google news
ty

ന്യൂ​യോ​ർ​ക്ക്: ആ​പ്പി​ളി​ന്‍റെ ഏ​റ്റ​വും പു​തി​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. മി​ക​ച്ച സ്റ്റൈ​ലും ക​രു​ത്തു​റ്റ പെ​ർ​ഫോ​മ​ൻ​സു​മാ​യി പു​തു​ത​ല​മു​റ ഐ​ഫോ​ൺ 13 സീ​രി​സാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ആ​പ്പി​ള്‍ മേ​ധാ​വി ടിം ​കു​ക്കാ​ണ് പു​റ​ത്തി​റ​ക്കി​യ പു​തി​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.സെ​റാ​മി​ക് ഷീ​ൽ​ഡ് ഫ്ര​ണ്ട്, ഫ്ലാ​റ്റ് എ​ഡ്ജ് ഡി​സൈ​നി​ൽ പി​ങ്ക്, ബ്ലൂ, ​മി​ഡ്നൈ​റ്റ്, സ്റ്റാ​ർ​ലൈ​റ്റ്, പ്രോ​ഡ​ക്റ്റ് റെ​ഡ് നി​റ​ങ്ങ​ളി​ലാ​കും പു​തി​യ ഐ​ഫോ​ൺ വി​പ​ണി​യി​ലെ​ത്തു​ക. ഐ​ഫോ​ൺ 13 റീ​സൈ​ക്കി​ൾ മെ​റ്റീ​രി​യ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

അതേസമയം ഐ​ഫോ​ൺ 13ന് ​ഒ​പ്പം ആ​പ്പി​ള്‍ വാ​ച്ച് സീ​രീ​സ് 7, പു​തി​യ ഐ​പാ​ഡ് മി​നി എ​ന്നി​വ​യും ക​മ്പ​നി പു​തി​യ​താ​യി അ​വ​ത​രി​പ്പി​ച്ചു.ഐ​ഫോ​ണ്‍ 13, ഐ​ഫോ​ണ്‍ 13 മി​നി എ​ന്നി​വ​യു​ടെ ബേ​സി​ക്ക് സ്റ്റോ​റേ​ജ് മോ​ഡ​ലു​ക​ള്‍ 128 ജി​ബി​യി​ല്‍ തു​ട​ങ്ങി 512 ജി​ബി വ​രെ​യാ​ണ്. ഐ​ഫോ​ണ്‍ 13 മി​നി വി​ല ആ​രം​ഭി​ക്കു​ന്ന​ത് 699 ഡോ​ള​റി​ലാ​ണ് (എ​ക​ദേ​ശം 51,469 രൂ​പ). ഐ​ഫോ​ണ്‍ 13ന്‍റെ വി​ല ആ​രം​ഭി​ക്കു​ന്ന​ത് ഡോ​ള​ര്‍ 799നാ​ണ് (എ​ക​ദേ​ശം 58,832 രൂ​പ).

Tags