‘കോ വിന്‍’ കോവിഡ് വാക്സിൻ വിതരണത്തിനായി മൊബെെൽ ആപ്ലിക്കേഷനുമായി കേന്ദ്രസർക്കാർ

google news
‘കോ വിന്‍’   കോവിഡ് വാക്സിൻ വിതരണത്തിനായി മൊബെെൽ ആപ്ലിക്കേഷനുമായി കേന്ദ്രസർക്കാർ

ഡൽഹി : കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങൾ പുരോ​ഗമിക്കവെ വാക്സിൻ വിതരണത്തിനായി മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. ‘കോ വിന്‍’ എന്ന പേരുള്ള ആപ്ലിക്കേഷന്‍ ആൻഡ്രോയിഡ് മൊബൈലുകളിൽ ലഭ്യമാകും. വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനത്തിന് വേണ്ടിയാണ് പുതിയ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്.

വാക്‌സിന്‍ നല്‍കുന്ന ആള്‍, വാക്‌സിന്‍ നല്‍കുന്നതിന്റെ സമയക്രമം, ലൊക്കേഷന്‍ എന്നിവ ആപ്ലിക്കേഷനിലൂടെ അറിയാം. ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന ഇമ്യൂണൈസേഷന്‍ സര്‍ട്ടിഫിക്കറ്റും ആപ്ലിക്കേഷനില്‍ ലഭ്യമാകും. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കൂടാതെ ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളും ആപ്പിലൂടെ അറിയാനാകും.

വാക്‌സിന്‍ സംഭരണത്തിനായി രാജ്യത്തെമ്പാടുമായി 28,000 വാക്സിന്‍ സ്റ്റോറേജ് സെന്ററുകളാണ് സജ്ജമാക്കുന്നത്. ഇവയുടെ വിവരങ്ങളും സ്റ്റോക്കും ഉള്‍പ്പെടെ കാര്യങ്ങളും ആപ്ലിക്കേഷനിലൂടെ ലഭ്യമാണ്.

Tags