ദൈർഘ്യമുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സൗകര്യം; പിന്നാലെ ട്വിറ്ററിൽ ജോൺ വിക്കിന്റെ വ്യാജ പതിപ്പ്

google news
john

ജോൺ വിക്കിന്റെ വ്യാജ പതിപ്പ് ട്വിറ്ററിൽ. ഈ വർഷം പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ  കീനു റീവ്‌സിന്റെ ജോൺ വിക്ക് ചാപ്റ്റർ 4 -ന്റെ വ്യാജമാണ് ട്വിറ്ററിൽ ഉള്ളത്. എച്ച്ഡി ക്വാളിറ്റിയുള്ള സിനിമ ആർക്ക് വേണമെങ്കിലും ഡൗൺലോഡ് ചെയ്യുകയോ ഓൺലൈനായി കാണുകയോ ചെയ്യാനായി സാധിക്കും. ട്വിറ്ററിൽ രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാനുള്ള സൗകര്യം കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ബ്ലൂ വരിക്കാർക്ക് ലഭിച്ചു തുടങ്ങിയത്. 

എന്നാൽ ഈ സൗകര്യമാണ് ദുരുപയോഗം ചെയ്തിരിക്കുന്നത്. പുതിയ അപ്ഡേറ്റ് വന്നതോടെ  ആളുകൾ ഒരു സിനിമ മുഴുവൻ ട്വിറ്ററിൽ അപ് ലോഡ് ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. ഷ്രെക്ക്, ഈവിൾ ഡെഡ് പോലുള്ള നിരവധി സിനിമകൾ  അപ് ലോഡ് ചെയ്ത കൂട്ടത്തിലുണ്ട്. മാർച്ച് 24നാണ് ജോൺ വിക്ക് തിയറ്ററിലെത്തിയത്.  സിനിമ പുറത്തിറങ്ങി രണ്ടാമത്തെ മാസമാണ് സിനിമ ട്വിറ്ററിൽ അപ് ലോഡ് ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് രണ്ട് മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ളതിനാൽ രണ്ട് ഭാഗങ്ങളായാണ് സിനിമ അപ് ലോഡ് ചെയ്തിരിക്കുന്നത്. 


സിനിമ ഷെയർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലേറെ പേർ സിനിമ കണ്ടിരിക്കുകയാണ്. 12000 ൽ ഏറെ റീട്വീറ്റുകളും 76000 ലധികം ലൈക്കുകളും ട്വീറ്റിന് ലഭിച്ചു. ജൂൺ 23 നാണ് ജോൺ വിക്ക് ചാപ്റ്റർ 4 ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലയൺഗേറ്റ് പ്ലേ വഴിയാണ് സിനിമ പുറത്തിറങ്ങുന്നത്. 2014 ലാണ് ജോൺ വിക്ക് ഫ്രാഞ്ചൈസിലെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ചാഡ് സ്റ്റഹേൽസ്‌കിയാണ്  സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  സിനിമ പുറത്തിറങ്ങി 24 മണിക്കൂർ കഴിഞ്ഞിട്ടും ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു


 

Tags