ഫാദേര്‍സ് ഡേ; ഡിജിറ്റല്‍ കാര്‍ഡ് മേക്കറുമായി ഗൂഗിള്‍ ഡൂഡില്‍

google news
ഫാദേര്‍സ് ഡേ; ഡിജിറ്റല്‍ കാര്‍ഡ് മേക്കറുമായി ഗൂഗിള്‍ ഡൂഡില്‍

ഇന്ന് ജൂണ്‍ 21, ഫാദേര്‍സ് ഡേ...ലോകമാസകലം അച്ഛന്‍മാര്‍ക്ക് വേണ്ടി ഈ ദിനം കൊണ്ടാടുമ്പോള്‍ വ്യത്യസ്തവും ആകര്‍ഷകവുമായ സമ്മാനവുമായാണ് ഇന്ന് ഗൂഗിള്‍ സര്‍ച്ച് എഞ്ചിന്‍ അവതരിച്ചത്. മറ്റൊന്നുമല്ല ഫാദേര്‍സ് ഡേ സ്പെഷ്യല്‍ ആശംസ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഗൂഗിള്‍ നിങ്ങളെ സഹായിക്കും.

പെൻസിലുകൾ, പേപ്പർ കട്ടൗട്ടുകള്‍, പൂക്കൾ, കാർഡുകൾ, എൻ‌വലപ്പുകൾ എന്നിവ ഉള്‍പ്പെടുന്ന ഒരു ഗ്രാഫിക്കല്‍ സിനേരിയോ ആണ് ഇന്ന് ഗൂഗിളിന്‍റെ ഡൂഡില്‍. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നമുക്ക് നിര്‍മ്മിക്കാം (Let's get crafting) എന്ന് കാണിക്കും. ഹാർട്ട് കട്ടൗട്ടുകള്‍, ബട്ടണുകൾ, പൂക്കൾ, സീക്വിനുകൾ തുടങ്ങി നിരവധി കരകൗശല വസ്തുക്കളുടെ സഹായത്തോടെ നിങ്ങൾക്ക് കാർഡ് നിർമ്മിക്കാൻ കഴിയുന്ന ഒരു പേജിലേക്കാണ് നിങ്ങളെ ഇത് നയിക്കുക.

കാര്‍ഡ് നിര്‍മ്മിച്ചതിനു ശേഷം നിങ്ങള്‍ക്കത്, സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്യാം, അച്ഛന് അയച്ചു കൊടുക്കാം, ആവശ്യമെങ്കില്‍ പ്രിന്‍റ് എടുത്ത് സൂക്ഷിക്കാം.

ഗൂഗിളിന്‍റെ ഈ ഡിജിറ്റല്‍ കാര്‍ഡ് മേക്കറിലൂടെ ഇത്തവണ ഫാദേര്‍സ് ഡേ സ്നേഹം നിറഞ്ഞ ആശംസ കാര്‍ഡുകളിലൂടെ ആകട്ടെ, ഹാപ്പി ഫാദേര്‍സ് ഡേ...

Tags