കെ എം എ ഡിജിറ്റല്‍ സമ്മിറ്റ് 13ന് കൊച്ചിയിൽ; മുഖ്യ വിഷയം 'ജെന്‍ എഐ ഈസ് ബിസിനസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ വിത്ത് ഇന്നവേഷന്‍ ആന്റ് ഓട്ടോമേഷന്‍

google news
.

കൊച്ചി:കേരള മാനേജ്മെന്റ് അസോസിയേഷന്‍, ഇന്ഫോപാര്ക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ സമ്മിറ്റ് 2023 സെപ്തംബര്‍ 13ന് കാക്കനാട് സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിലെ ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടക്കും. 'ജെന്‍ എഐ ഈസ് ബിസിനസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ വിത്ത് ഇന്നവേഷന്‍ ആന്റ് ഓട്ടോമേഷന്‍' എന്ന വിഷയത്തില്‍ രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന സമ്മിറ്റിൽ കേരള ഗവണ്‍മെന്റ് ഇലക്ട്രോണിക്സ് ആന്റ് ഐ ടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ മുഖ്യാതിഥിയാകും.  ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടയില്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍ വിശിഷ്ടാതിഥിയായിരിക്കും. ഇൻഫോപാർക് സി ഇ ഓ സുശാന്ത് കുറുന്തിൽ പങ്കെടുക്കും. 

chungath1

READ ALSO....കോതമംഗലം അഗ്നിരക്ഷാനിലയത്തിന് പുതിയ വാഹനം


സമാപന ചടങ്ങില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മുന്‍ സെക്രട്ടറി എം മാധവന്‍ നമ്പ്യാര്‍ മുഖ്യാതിഥിയും സോഹോ കോര്‍പറേഷന്‍ സ്ഥാപകനും സി ഇ ഒയുമായ പത്മശ്രീ ശ്രീധരന്‍ വേമ്പു വിശിഷ്ടാതിഥിയുമായിരിക്കും.അഡോബി സൊല്യൂഷന്‍ കണ്‍സള്‍ട്ടിംഗ് ഹെഡ് വൈശാഖ് വേണുഗോപാലന്‍, ഫോര്‍ട്ടിനെറ്റ് സെയില്‍സ് വൈസ് പ്രസിഡന്റ് വിശാഖ് രാമന്‍, ഗൂഗ്ള്‍ ജനറേറ്റീവ് എ ഐ അംബാസഡര്‍ രാകേഷ് മോഹന്‍ദാസ്, ഫൗണ്ടേഷന്‍ ഓഫ് അഡ്വാന്‍സിംഗ് സയന്‍സ് ആന്റ് ടെക്നോളജി സീനിയര്‍ ഫെലോ രാഹുല്‍ നയാര്‍, മേക്കര്‍ വില്ലേജ് ആന്റ് സി ഒ ഇ ഐ ഐ ഒ ടി സി ഇ ഒ റിജിന്‍ ജോണ്‍, ക്ലൗഡേറ ഡാറ്റാ സെര്‍വീസസ് സ്പെഷ്യലിസ്റ്റ് വിഷ് രാജഗോപാലന്‍, ക്യുലിക് ഡാറ്റ ഇന്റഗ്രേഷന്‍ സ്പെഷ്യലിസ്റ്റ് ഡയറക്ടര്‍ രാജീവ് മസ്‌കാര, തോട്ട്സ്പോട്ട് സീനിയര്‍ ഡയറക്ടര്‍ രാജേഷ് ധിമാന്‍, യെല്ലോ എ ഐ കണ്‍സള്‍ട്ടിംഗ് ആന്റ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് മൃഗേഷ് സോണി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ കൈകാര്യം ചെയ്യുമെന്ന് ഡിജിറ്റല്‍ സമ്മിറ്റ് ചെയര്‍പേഴ്‌സണ്‍ സുജാത മാധവ് ചന്ദ്രന്‍, പ്രസിഡന്റ് എ ബാലകൃഷ്ണന്‍, സെക്രട്ടറി ദിലീപ് നാരായണന്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

 രജിസ്‌ട്രേഷൻ: www.kma.org.in/digital.php ___കൂടുതല്‍ വിവരങ്ങള്‍ക്ക് 9072775588 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം