മൈക്കും സ്പീക്കറുമുള്ള മാസ്‌കുമായി എല്‍ജി

google news
mask

സാധാരണ മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ഉറക്കെ സംസാരിക്കേണ്ടിവരുന്നത് പലരെയും അലട്ടുന്ന കാര്യമാണ്. പ്രത്യേകിച്ചും ഇരട്ട മാസ്‌കും മറ്റും ധരിച്ചു നടക്കുമ്പോള്‍ സംസാരത്തിലെ വ്യക്തത കുറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ പലരും മാസ്‌ക് താഴ്ത്തി സംസാരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് സംസാരിക്കുന്ന വ്യക്തിക്കും ചുറ്റുമുള്ളവര്‍ക്കും പ്രശ്‌നമായേക്കാം. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് എല്‍ജിയുടെ പുതിയ മാസ്‌കായ പ്യൂരികെയര്‍ (PuriCare) അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മാസ്‌കിന് മൈക്കും സ്പീക്കറുകളുമുണ്ട്. മാസ്‌ക് താഴ്ത്താതെ തന്നെ സ്ഫുടത വിടാതെ സംസാരിക്കാന്‍ പുതിയ സാങ്കേതികവിദ്യ അനുവദിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പ്രത്യക്ഷത്തില്‍ മാസ്‌ക് ആണെന്നു തോന്നാമെങ്കിലും, എല്‍ജി കഴിഞ്ഞ വര്‍ഷം പരീക്ഷണാര്‍ഥം അവതരിപ്പിച്ച മുഖത്ത് ധരിക്കാവുന്ന എയര്‍ പ്യൂരിഫയറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് താമസിയാതെ വിപണിയിലെത്തുന്ന പ്യൂരികെയര്‍. വോയ്‌സ്ഓണ്‍ (VoiceON) ടെക്‌നോളജി ഉപയോഗിച്ചാണ് മൈക്കും സ്പീക്കറും പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ മാസ്‌ക് താഴ്ത്തുകയോ, ശബ്ദമുയര്‍ത്തുകയോ ചെയ്യാതെ സംസാരിക്കാനാകും. മാസ്‌ക് ധരിച്ചയാള്‍ സംസാരിക്കുന്നത് ഓട്ടോമാറ്റിക്കായി മാസ്‌കിന് അറിയാന്‍ സാധിക്കുന്നു. അപ്പോള്‍ ബില്‍റ്റ്-ഇന്‍ സ്പീക്കറുകള്‍ വഴി ശബ്ദം ആംപ്ലിഫൈ ചെയ്യുകയാണ് മാസ്‌ക് ചെയ്യുന്നത്. ഇതിനാല്‍ പറയുന്നതു കേള്‍ക്കാന്‍ കേള്‍വിക്കാരന്‍ കൂടുതല്‍ അടുത്തേക്കു വരേണ്ടതില്ല. ഭാരക്കുറവുള്ള മാസ്‌ക് ആയതിനാല്‍ ഇത് ദിവസം മുഴുവന്‍ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നും കമ്പനി പറയുന്നു.

Tags