കോവിഡ് വാക്സിന്‍ ഇനിമുതല്‍ പേ ടിഎം വഴിയും ബുക്ക് ചെയ്യാം

google news
paytm

ഓൺലൈൻ ബാങ്കിങ് ആപ്പായ പേ ടിഎം വഴി ഇനി മുതൽ കോവിഡ് വാക്സിന്‍ ബുക്ക് ചെയ്യാം. 

ആപ്ലിക്കേഷൻ വഴി അടുത്തുള്ള കേന്ദ്രത്തിൽ കോവിഷീൽഡിനും കോവാക്സിനുമായി വാക്സിനേഷൻ സ്ലോട്ടുകൾ തിരയാനും കണ്ടെത്താനും ബുക്ക് ചെയ്യാനും ഉപയോക്താക്കൾക്ക് കഴിയുമെന്ന് തിങ്കളാഴ്ച പേടിഎം അറിയിച്ചു.

സ്വകാര്യ ആപ്പുകള്‍ വഴി വാക്സിന്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് മുൻപ് കേന്ദ്രം അറിയിച്ചിരുന്നു. വാക്സിൻ ബുക്ക് ചെയ്യാന്‍ പേ ടിഎം ഉൾപ്പെടെ 91 ആപ്ലിക്കേഷനുകൾക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കികഴിഞ്ഞു.
 
പ്രായം, സ്ഥാനം, വാക്സിൻ തരം, ഡോസ് നമ്പർ മുതലായവ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് വാക്സിനേഷൻ സ്ലോട്ടുകൾ അപ്ലിക്കേഷനിൽ ബുക്ക് ചെയ്യാം. കോവിന്‍ ആപ്പ് വഴിയും ബുക്കിംഗ് തുടരും.

Tags