ഐഡിയ-വോഡഫോൺ നെറ്റ്‌വർക്ക് നിശ്ചലമായി

google news

കൊച്ചി: ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്ന് സംസ്ഥാനമെങ്ങും ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വിയുടെ സേവനം തടസപ്പെട്ടു. വൈകിട്ട് അഞ്ച് മണിയോടെയാണ് തകരാറുണ്ടായത്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസപ്പെട്ടിട്ടുണ്ട്.

വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ് വര്‍ക്ക് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് വി അധികൃതര്‍ അറിയിച്ചു.

Tags