വാട്ട്‌സ് ആപ്പിൽ കണക്ഷൻ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോര്‍ട്ട്

google news
വാട്ട്‌സ് ആപ്പിൽ കണക്ഷൻ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോര്‍ട്ട്

ന്യൂ ഡല്‍ഹി: മെസ്സേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പില്‍ ബുധനാഴ്ച പുലർച്ചെ ചില തകരാർ നേരിട്ടതായി ഉപയോക്താക്കൾ വെളിപ്പെടുത്തി. മെസേജുകൾ അയക്കാനും സ്വീകരിക്കാനും കഴിയാതായെന്നാണ് പരാതികള്‍.

വാട്ട്സ് ആപ്പിന്‍റെ തത്സമയ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഡൗൺ ഡിറ്റക്ടർ അനുസരിച്ച്, ഉപയോക്താക്കൾ രാവിലെ 1:32 മുതൽ ഈ പ്രശനം നേരിടാൻ തുടങ്ങിയതായാണ് സാങ്കേതിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ 1.5 ബില്ല്യണിലധികം ഉപയോക്താക്കളിൽ പലർക്കും വാട്ട്‌സ് ആപ്പിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഈ പ്രശ്നത്തിന്റെ പിന്നിലെ യഥാർത്ഥ കാരണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ട്വിറ്റർ ഉൾപ്പെടെയുള്ള വിവിധ സാമൂഹ്യമാധ്യമങ്ങളിൽ, ഈ ജനപ്രിയ ആപ്ലിക്കേഷനിൽ ഉപയോക്താക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇതിനോടകം തന്നെ പ്രചാരണങ്ങള്‍ വന്നു തുടങ്ങി.

ഇന്ത്യയെ കൂടാതെ യുഎസ്, യുകെ എന്നീ രാജ്യങ്ങളിലുള്ളവരെയാണ് ഈ പ്രശ്നം ഏറ്റവുമധികം ബാധിച്ചത്. ജൂൺ 16 ന്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തില്‍ തകരാറുകൾ നേരിട്ടിരുന്നു.

Tags