ഹയർസെക്കണ്ടറി പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി

google news
pinarayi

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.95 ശതമാനവും  വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ  78.39 ശതമാനവും പേർ ഉപരിപഠനത്തിന് അർഹത നേടിയിരിക്കുന്നു.  
4,32,436 പേരെഴുതിയ ഹയർ സെക്കണ്ടറി പരീക്ഷയിൽ 33,815 പേർ എല്ലാ വിഷയങ്ങളിലും എ-പ്ലസ് നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ആ കുറവു നികത്തി കൂടുതൽ മികച്ച വിജയം കൈവരിക്കാൻ നമുക്കു സാധിക്കണം. 
എല്ലാ വിജയികൾക്കും ആശംസകൾ നേരുന്നു. ഉപരിപഠനത്തിനു യോഗ്യത നേടാൻ കഴിയാതെ പോയവർ നിരാശരാകാതെ കഠിനപ്രയത്നവും നിശ്ചയദാർഢ്യവും കൈമുതലാക്കി വിജയിച്ചു മുന്നേറണം. എല്ലാവർക്കും മികവുറ്റ ഭാവി ആശംസിക്കുന്നു.

plus two exam

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags