ഷുഗറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കു

1

ഭക്ഷണ നിയന്ത്രണം, വ്യായാമം, മരുന്ന് ഇവ പിപിന്തുടരുക

2

അമിതമായി പഴുത്തവ, കൂടുതൽ മധുരമുള്ളവ, ജ്യൂസുകൾ എന്നിവ പരമാവധി കുറഞ്ഞ അളവിൽ മാത്രം കഴിക്കുക

3

ഇടനേരങ്ങളിൽ ഓട്സ്, റാഗി, കുറുക്കുകൾ, മുളപ്പിച്ച പയറുവർഗങ്ങൾ, സലാഡ് എന്നിവ ഉപയോഗിക്കാം

4

അരിയിലും ഗോതമ്പിലും അന്നജം ഒരേ അളവിലാണ് അടങ്ങിയിട്ടുള്ളത്. മുഴുഗോതമ്പിൽ ഭക്ഷ്യനാരുകൾ അല്പം കൂടുതലുണ്ടെന്ന് മാത്രം. അതിനാൽ തന്നെ ചോറിനുപകരം ഇഷ്ടംപോലെ ചപ്പാത്തി കഴിക്കാനാവില്ല. ഒന്നരകപ്പ് ചോറിന് പകരം എണ്ണ ചേർക്കാത്ത രണ്ട് ചപ്പാത്തി കഴിക്കാം.

5

ചുവന്ന മാംസമായ ബീഫ്, മട്ടൺ എന്നിവയിൽകൊഴുപ്പുകളുടെയും സോഡിയത്തിന്റെയും അളവ് കൂടുതലാണ്. ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കൊഴുപ്പും തൊലിയും നീക്കിയ കോഴിയിറച്ചി കറിവെച്ചു ഉപയോഗിക്കാം. പരമാവധി രണ്ട് ചെറിയ കഷ്ണം കഴിച്ചാൽ മതിയാവും.

6

എളുപ്പത്തിൽ ദഹിക്കുന്നതും നല്ല ഇനം മാംസ്യം അടങ്ങിയിട്ടുള്ളതുമായ ചെറുമീനുകൾ പ്രമേഹരോഗികൾക്ക് ഉപയോഗിക്കാം. മത്സ്യം കറിവെച്ചു കഴിക്കുന്നതാണ് നല്ലത്. ഉണക്കമീൻ, വറുത്ത മീൻ എന്നിവ നിയന്ത്രിച്ച് മാത്രം ഉപയോഗിക്കുക.

7

അരി, ഗോതമ്പ്, കിഴങ്ങുവർഗങ്ങൾ, പയറുവർഗങ്ങൾ, മറ്റു ചെറുധാന്യങ്ങളായ മുത്താറി, തിന, ചോളം ഇവയിലെല്ലാം അന്നജം അടങ്ങിയിട്ടുണ്ട്. ഗോതമ്പ്, കപ്പ പോലുള്ള കിഴങ്ങുവർഗങ്ങൾ അമിതമായി കഴിച്ചാൽ പ്രേമേഹം കൂടും

8

ചോറ് ഒഴിവാക്കി ചപ്പാത്തി കഴിച്ചതുകൊണ്ടുമാത്രം ഷുഗർ കുറയില്ല. രണ്ടിൽനിന്നും ലഭിക്കുന്നത് പ്രധാനമായും അന്നജം തന്നെയാണ്. എന്തു കഴിക്കുന്നു എന്നതിനേക്കാൾ എത്ര കഴിക്കുന്നു എന്നതാണ് പ്രധാനം

READ MORE