മോസ്കോ: റഷ്യല്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി ജയിലില്‍ വച്ച് മരിച്ചു. റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിന്‍റെ വിമർശകനായിരുന്നു മരണപ്പെട്ട നവാല്‍നി. യെമലോ-നെനെറ്റ്‌സ് മേഖലയിലെ ജയില്‍ സേനയാണ് നവാല്‍നി മരിച്ചെന്ന് പ്രഖ്യാപിച്ചത്. ജയിലിനകത്തുവച്ച് ബോധംകെട്ട് വീണ നവാല്‍നി പിന്നാലെ മരിക്കുകയായിരുന്നു എന്നാണ് ജയില്‍ അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പല തവണ വധശ്രമത്തെ അതിജീവിച്ചിട്ടുള്ളയാളാണ് നവാല്‍നി. ഏറ്റവും ഒടുവില്‍ 2020 ല്‍ വധശ്രമത്തെ അതിജീവിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ മാസത്തില്‍ നവാല്‍നിയെ ജയിലില്‍ കാണാതായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നവാല്‍നിയുടെ അഭിഭാഷകരാണ് അന്ന് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ നവാല്‍നി ഉണ്ടെന്ന റിപ്പോർട്ടുകളും പിന്നീട് പുറത്തുവന്നിരുന്നു.
Read more :
- ‘അച്ഛന് വേണ്ട ചികിത്സ കിട്ടിയില്ല, എല്ലാം വൈകിപ്പിച്ചു ; ഇവിടെ മനുഷ്യ ജീവന് ഒരു വിലയുമില്ലേ?’,പരാതിയുമായി പോളിന്‍റെ മകള്‍
- സംശയത്തിൻ്റെ പേരിൽ ഭാര്യയുടെ തലയറുത്ത് റോഡിലൂടെ നടന്നയാൾ അറസ്റ്റിൽ
- എക്സാലോജിക്ക് വിഷയത്തിൽ പ്രതികരിച്ചത് പിണറായിയുടെ പേര് വന്നതിനാൽ, വീണയുടെ കാര്യത്തില്‍ മറുപടി പറയേണ്ട കാര്യമില്ല: എം.വി. ഗോവിന്ദൻ
- മസാല ബോണ്ട് കേസിൽ ഒരിക്കലെങ്കിലും ഇ.ഡിക്ക് മുന്നിൽ ഹാജരായിക്കൂടേയെന്ന് തോമസിനോട് ഹൈക്കോടതി
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്