ബ്യൂനസ് അയേഴ്സ്: അര്‍ജനൈ്റന്‍ നടിയും മോഡലും ടിവി അവതാരകയുമായ സില്‍വിന ലൂണ അന്തരിച്ചു. പ്ളാസ്ററിക് സര്‍ജറിയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് മരണം കാരണം. 43 വയസായിരുന്നു സില്‍വിനയ്ക്ക്.
also read.. എലിസബത്ത് രാജ്ഞിക്ക് സ്മാരകം നിര്‍മിക്കുന്നു
2011ലാണ് സൗന്ദര്യം വര്‍ധനയുടെ ഭാഗമായി സില്‍വിന പ്ളാസ്ററിക് സര്‍ജറിക്കു വിധേയയായത്. ഇതിനു പിന്നാലെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇതുവരെ. ബുധനാഴ്ചയോടെ ആരോഗ്യനില മോശമായി നടിയെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വെന്റിലേറ്ററില്‍നിന്നു മാറ്റാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
അര്‍ജന്റീന ഡ്രഗ്സ് ആന്‍ഡ് മെഡിക്കല്‍ ടെക്നോളജി അഡ്മിനിസ്ട്രേഷന്‍ നിരോധിച്ച പോളിമീഥൈല്‍ മെത്തൈ്രകലേറ്റ് അടങ്ങുന്ന ദ്രാവകം നടിയുടെ ശരീരത്തില്‍ പ്രയോഗിച്ചതാണ് പ്ളാസ്ററിക് സര്‍ജറി സങ്കീര്‍ണമാകാന്‍ കാരണമെന്നാണ് സൂചന. വാഹനങ്ങളിലെ ഗ്ളാസുകളിലടക്കം ഉപയോഗിക്കുന്ന പ്ളാസ്ററിക് വസ്തുവാണിത്.
സില്‍വിന ഉള്‍പ്പെടെ നാലു സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ സര്‍ജന്‍ അനിബല്‍ ലോട്ടോക്കിയെ നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA
|