ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ഇന്തോനേഷ്യന്‍ ഹോസ്പിറ്റലില്‍ ഇസ്രായേല്‍ സേനയുടെ നേരിട്ടുള്ള ആക്രമണത്തില്‍ ് 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ച്ചെ ഇന്തോനേഷ്യന്‍ ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയും പീരങ്കി ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു.
ആശുപത്രി ആക്രമണത്തില്‍ 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു.
അല്‍-ഷിഫ ഹോസ്പിറ്റലില്‍ സംഭവിച്ചതിന് സമാനമായത് ഇസ്രായേല്‍ സൈന്യം ആവര്‍ത്തിക്കുമെന്നും യുദ്ധവാഹനങ്ങള്‍ സ്ഥലം വളഞ്ഞതിനാല്‍ ഈ ആശുപത്രിയും പിടിച്ചെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹമാസിന്റെ പ്രവര്‍ത്തന കേന്ദ്രമാണെന്ന് അവകാശപ്പെട്ട് ഗാസയിലെ പ്രധാന ആശുപത്രിയായ അല്‍ ഷിഫയില്‍ കഴിഞ്ഞയാഴ്ച ഇസ്രായേല്‍ റെയ്ഡ് ചെയ്തിരുന്നു. മുന്നറിയിപ്പില്ലാതെയാണ് ഇന്തോനേഷ്യന്‍ ആശുപത്രി ഇസ്രായേല്‍ ലക്ഷ്യമാക്കിയതെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്.
140 രോഗികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിള്ള ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ നിലവില്‍ 650-ലധികം രോഗികളുണ്ടെന്നാണ് ഗാസയിലെ മെഡിക്കല്‍ അധികൃതര്‍ പറയുന്നത്
ഗാസ മുനമ്പിലെ ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് അഭയം തേടിയ ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് അഭയം നല്‍കുന്നത് ഈ ആശുപത്രിയാണ്.നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന സമീപത്തെ കുവൈത്ത് സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
also read അൽശിഫ ആശുപത്രിയിൽ നിന്ന് 31 നവജാത ശിശുക്കളെ രക്ഷിച്ചു; ഗാസയിൽ ആക്രമണം രൂക്ഷം, ബന്ദിമോചനത്തിന് ചർച്ച
തിങ്കളാഴ്ച, ബുറൈജിലെയും നുസൈറാത്തിലെയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് 30 ലധികം ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ സെന്‍ട്രല്‍ ഗാസയിലെ അല്‍-അഖ്‌സ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ആശുപത്രികള്‍, പാര്‍പ്പിട കെട്ടിടങ്ങള്‍, മസ്ജിദുകള്‍, പള്ളികള്‍ എന്നിവയെ ലക്ഷ്യമാക്കി ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ആവര്‍ത്തിച്ചു വരികയാണ്.ഒക്ടോബര്‍ 17 ന് ഗാസ സിറ്റിയിലെ അല്‍-അഹ്ലി അറബ് ഹോസ്പിറ്റലില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു അതേസമയം ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശുപത്രികള്‍ ഉപയോഗിക്കുന്നുവെന്ന ഇസ്രായേലിന്റെ 'തെറ്റായ' അവകാശവാദങ്ങളെ പ്രതിരോധിക്കാന്‍ ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ ഒരു അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിക്കണമെന്ന് ഹമാസ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു. ഗാസയിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിക്കാനാണ് ഈ അവകാശവാദങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഹമാസ് ആരോപിച്ചു.സ്ത്രീകളും കുട്ടികളും അടക്കം ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 13,000 കടന്നു. 30,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു