ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സര്‍ക്കാര്‍ സേനയുടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ആഭ്യന്തര സംഘര്‍ഷം. ഇരുപത്തേഴു പേര്‍ കൊല്ലപ്പെട്ടു. 444 ബ്രിഗേഡ്, സ്പെഷല്‍ ഡിറ്ററന്‍സ് ഫോഴ്സ് എന്നീ സായുധസംഘങ്ങള്‍ പരസ്പരം ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഏറ്റുമുട്ടിയത്.
also read.. ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ 2 വര്‍ഷം തടവ്
ഇരുസംഘവും തമ്മില്‍ തിങ്കളാഴ്ച വൈകിട്ട് മുതല്‍ സംഘര്‍ഷം രൂക്ഷമായിരുന്നു എന്നാണ് സൂചന. 444 ബ്രിഗേഡിലെ സീനിയര്‍ കമാന്‍ഡറായ മപ്മൂദ് ഹംസയെ ട്രിപളിയിലെ വിമാനത്താവളത്തില്‍ സ്പെഷല്‍ ഡിറ്ററന്‍സ് ഫോഴ്സ് നേരത്തെ തടഞ്ഞുവച്ചതാണ് പ്രകോപനത്തിന്റെ തുടക്കം. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ പരസ്പരം പ്രതികാര നടപടികള്‍ സ്വീകരിച്ചുവരുകയായിരുന്നു.
ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരെല്ലാം സൈനികരാണോ അതോ സിവിലിയന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പ്രശ്ന ബാധിത പ്രദേശങ്ങളിലേക്ക് ആംബുലന്‍സും എമര്‍ജന്‍സി സര്‍വിസും എത്തിച്ചേരാന്‍ അനുവദിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സായുധസംഘങ്ങളോട് അഭ്യര്‍ഥിച്ചു. ട്രിപ്പോളി വഴിയുള്ള മിക്ക വിമാന സര്‍വീസുകളും നിലവില്‍ വഴി തിരിച്ചുവിട്ടിരിക്കുകയാണ്.
|
|