വിഭവങ്ങളിൽ നിന്ന് തക്കാളിയെ ഒഴിവാക്കി ബർഗർ കിംഗ്. ‘തക്കാളിക്ക് പോലും ഒരു അവധി ആവശ്യമാണ്. ഭക്ഷണത്തിൽ തക്കാളി ചേർക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല’ എന്ന അറിയിപ്പാണ് ബർഗർ കിംഗ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, തക്കാളിയുടെ വില വർദ്ധനവാണ് പുതിയ നടപടിക്ക് പിന്നിലെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ബർഗർ കിംഗ് പുറത്തുവിട്ട നോട്ടീസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ പ്രത്യേക സ്വാധീനമാണ് ബർഗർ കിംഗിന് ഉള്ളത്. തക്കാളി വില ഉയർന്നതിനെ തുടർന്ന് മക്ഡൊണാൾഡ്സ്, സബ്‌വേ എന്നീ പ്ലാറ്റ്ഫോമുകൾ കഴിഞ്ഞ മാസം ബർഗറുകൾ, സാൻഡ്‌വിച്ചുകൾ, മറ്റ് വിഭവങ്ങൾ എന്നിവയിൽ നിന്ന് തക്കാളിയെ ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ബർഗർ കിംഗിന്റെ നീക്കം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴ തക്കാളിയുടെ ഉൽപ്പാദനത്തെ ഗണ്യമായി ബാധിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിലക്കയറ്റം ഉണ്ടായത്. ഡൽഹി അടക്കമുള്ള നഗരങ്ങളിൽ ഒരു കിലോ തക്കാളിക്ക് 170 മുതൽ 200 രൂപ വരെ ഉയർന്നിരുന്നു. അതേസമയം, തക്കാളി വില പിടിച്ചുകെട്ടാൻ കേന്ദ്രസർക്കാർ സബ്സിഡിയായി തക്കാളി വിൽപ്പന നടത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം