തെക്കന്‍ ഗാസയിലെ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേലിന്റെ വ്യാപക അക്രമം. അക്രമണത്തില്‍ കുട്ടികളടക്കം ഡസന്‍കണക്കിന് പേര്‍ കൊല്ലപ്പെട്ടു.

google news
gaza

chungath new advt
 

തെക്കന്‍ ഗാസയിലെ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേലിന്റെ വ്യാപക അക്രമം.
അക്രമണത്തില്‍ കുട്ടികളടക്കം ഡസന്‍കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് രാവിലെ നടന്ന അക്രമണത്തില്‍ ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ വ്യാപകമായി തകര്‍ന്നു.
തെക്കന്‍ ഗാസയിലേക്ക് ഇസ്രായേല്‍ അഴിച്ചുവിടുന്ന അക്രമണങ്ങളുടെ തോത് എത്ര ഭീകരമാണെന്ന് ഇന്നത്തെ ഈ അക്രമം എടുത്തുകാട്ടുന്നു.
ഹമാദ് നഗരത്തിലെ ആള്‍താമസമുള്ള കെട്ടിടങ്ങള്‍ക്ക് നേരെയുള്ള അക്രമണത്തെ തുടര്‍ന്ന് 26 മൃതദേഹങ്ങള്‍ ലഭിച്ചതായി നാസര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ വെളിപ്പെടുത്തി.23 പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും അദ്ധേഹം പറഞ്ഞു.
കഴിഞ്ഞ 42 ദിവസമായി ഇസ്രായേല്‍ സൈന്യം വടക്കന്‍ ഗാസയില്‍ നിരന്തരമായ അക്രമണം നടത്തിവരികയാണ്.ഇവിടെയുള്ളവരോട് സൈന്യം തെക്കോട്ട് പാലായനം ചെയ്യാനും പറഞ്ഞിരുന്നു.
തെക്കന്‍ നഗരത്തിലെ ഫലസ്തീനികളെ പടിഞ്ഞാറോട്ട് മാറ്റാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഖാന്‍ യൂനിക്ക് നേരെ ആക്രമണം ഉണ്ടായത്.

 also read വൈദ്യുതി മുടങ്ങി; ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ ഏഴ് കുട്ടികൾ ഉൾപ്പെടെ 24 രോഗികള്‍ മരിച്ചു; ഇസ്രായേൽ‍ ആക്രമണത്തിൽ മരണസംഖ്യ 12,000 കഴിഞ്ഞു

ഇസ്രായേല്‍ നടത്തുന്ന അക്രമം 43-ാം ദിവസത്തിലേക്ക് കടന്നതോടെ ഗാസയിലെ മരണസംഖ്യ 12,000 മറികടന്നു,  സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും . 
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫ ഹോസ്പിറ്റല്‍ ക്രൂരമായ  ഇസ്രായേലി ആക്രമണങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
ബുധനാഴ്ച ഇസ്രായേല്‍ സൈന്യം ഹോസ്പിറ്റലിലേക്ക് എത്തും  മുമ്പ് 2,300 രോഗികളും , ജീവനക്കാരും ഇതിന് പുറമെ അഭയാര്‍ഥികളായ നിരവധിപേരും  ഇവിടെ  അഭയം പ്രാപിച്ചിരുന്നതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. തീവ്രമായ പോരാട്ടത്തിനിടയില്‍   ഗാസയിലെ ആരോഗ്യ മന്ത്രാലയം ഡസന്‍ കണക്കിന് മരണങ്ങളാണ് പഖ്യാപിച്ചത്. 
'രോഗികള്‍, പരിക്കേറ്റവര്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവരെ ഒഴിപ്പിക്കാനും അവരോട് കടല്‍ത്തീരത്തേക്ക് കാല്‍നടയായി നീങ്ങാനും' ഇസ്രായേലി സൈനികര്‍ നിര്‍ദ്ദേശിച്ചതായി ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു.
 അല്‍-ഷിഫ ഹോസ്പിറ്റലിലെ 40 രോഗികള്‍ വൈദ്യുതിയുടെ അഭാവം മൂലം മരിച്ചതായി യുഎന്‍ ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അറിയിച്ചിരുന്നു.
അല്‍-ഷിഫ ഹോസ്പിറ്റലില്‍ നിന്ന് ഇസ്രായേല്‍ സൈന്യം നൂറിലധികം മൃതദേഹങ്ങള്‍ നീക്കം ചെയ്തതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം ജനറല്‍ മാനേജര്‍ മുനീര്‍ അല്‍ ബാര്‍ഷ് അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇസ്രായേല്‍ സൈന്യം 15 മൃതദേഹങ്ങള്‍ ഒരു കൂട്ട ശവക്കുഴിയില്‍ നിന്ന് നീക്കം ചെയ്തതായും മൊത്തം 130 ഓളം മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്ന് എടുത്തതായും അദ്ധേഹം പറഞ്ഞു. ഗുരുതര പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം നാള്‍ക്ക്‌നാള്‍ കൂടുമ്പോഴും   ഗാസയിലെ ശേഷിക്കുന്ന ആശുപത്രികളും തകര്‍ച്ചയുടെ വക്കിലാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു