ദുബൈ : ദുബൈയില്‍ കഫേക്ക് സമീപം ഇസ്രയേല്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതിക്ക് ജീവപര്യന്തം ശിക്ഷ.കേസിലെ അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം തടവു ശിക്ഷയും കോടതി വിധിച്ചു. പ്രതികളെല്ലാം ഇസ്രയേല്‍ പൗരന്മാരാണ്.
സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെ പ്രായപൂര്‍ത്തിയാകാത്തവരുടെ കോടതിയിലേക്ക് ദുബൈ ക്രിമിനല്‍ കോടതി റഫര്‍ ചെയ്തു. മേയ് 24നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊലപാതകത്തിന് ഉപയോഗിച്ച പേനക്കത്തി ഇസ്രയേലിലെ മത്സ്യബന്ധന ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് വാങ്ങിയതാണെന്ന് കോടതി കണ്ടെത്തി. നെഞ്ചില്‍ ആഴ്ന്നിറങ്ങിയ അഞ്ചു സെന്റിമീറ്റര്‍ നീളമുള്ള കുത്താണ് മരണത്തിന് കാരണമായതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളിലൊരാള്‍ ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും മുഖ്യപ്രതിക്കൊപ്പമുള്ളവര്‍ തടഞ്ഞു. സംഭവം നടന്ന ദിവസം തന്നെ പ്രതികളെ പിടികൂടിയിരുന്നു.