അഫ്ഗാനിസ്ഥാൻ. ഹെറാത്ത് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി ഒന്നിലധികം ഭൂചലനങ്ങള്‍ ഉണ്ടായതിനു പിന്നാലെ വടക്കുപടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജിഎഫ്ഇസെഡ്) അറിയിച്ചു. പുതിയ ഭൂചലനത്തില്‍ ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹെറാത്ത് നഗരത്തിലുണ്ടായ ഭൂചലനത്തിൽ 2,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകള്‍ നിലംപൊത്തുകയും ചെയ്തു. 50,000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ട തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം അനുഭവപ്പെട്ട ഏറ്റവും മാരകമായ ഭൂചലനമായിരുന്നു ശനിയാഴ്ചയുണ്ടായത്. 6.3 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ മരിച്ചവരുടെ എണ്ണം 4,000 കടന്നതായി അഫ്ഗാനിസ്ഥാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ആന്‍ഡ്എംഎ) വക്താവ് മുല്ല സെയ്ഖ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 20 ഗ്രാമങ്ങളിലായി ഏകദേശം 2,000 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇതിനിടെ ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യാലയം 5 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചു.
പ്രധാനമായും വിദേശ സഹായത്തെ ആശ്രയിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. താലിബാന്‍ ഏറ്റെടുത്തതിന് ശേഷമുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിലേക്കുള്ള സഹായം വലിയ തോതില്‍ വെട്ടിക്കുറയ്ക്കപ്പെട്ടിരുന്നു. വൈദ്യസഹായത്തിനും ഭക്ഷണത്തിനും പുറമേ, താപനില കുറയുന്നതിനാല്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ക്ക് അഭയമൊരുക്കേണ്ടത് ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര പ്രതികരണത്തിന്റെ തലവന്‍ പറഞ്ഞു.
ഹമാസ് മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തും; ഖലിസ്ഥാന്‍ ഭീകരസംഘടനയുടെ ഭീഷണി
ശനിയാഴ്ച ഉച്ചയോടെ അരമണിക്കൂറിനുള്ളിൽ മൂന്ന് ശക്തമായ ഭൂചലനങ്ങളാണ് രാജ്യത്ത് അനുഭവപ്പെട്ടത്. 12.11ന് അനുഭവപ്പെട്ട ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. പിന്നാലെ 12: 19ന് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 12.42ന് ആയിരുന്നു മൂന്നാം ഭൂചലനം. ഇത്തവണ 6.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹെറാത്ത് നഗരത്തിന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തില്‍ ജീവഹാനിയോ പരിക്കുകളോ വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം