കറാച്ചി: രാജ്യത്ത് വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാകിസ്താൻ തെരഞ്ഞെടുപ്പ് കമീഷന്റെ കറാച്ചിയിലെ ഓഫിസിന് സമീപം സ്ഫോടനം. പാർക്കിങ് സ്ഥലത്ത് സ്ഥാപിച്ച സ്ഫോടക വസ്തു അടങ്ങിയ പ്ലാസ്റ്റിക് ശുചീകരണ തൊഴിലാളി കെട്ടിടത്തിന് പുറത്തുള്ള മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞപ്പോളാണ് പൊട്ടിയത്.
ചെറിയ സ്ഫോടനമാണുണ്ടായത്. ബാഗിലുണ്ടായിരുന്ന ടൈമർ ഘടിപ്പിച്ച 400 ഗ്രാം ഭാരമുള്ള ബോംബ് പൊട്ടിയില്ല. രാത്രി ഒമ്പതിനും പത്തിനുമിടക്ക് നിശ്ചയിച്ച സമയത്ത് ബോംബ് പൊട്ടിയിരുന്നെങ്കിൽ ആളപായത്തിനും കനത്ത നാശനഷ്ടങ്ങൾക്കും കാരണമാകുമായിരുന്നു. അതിനിടെ കറാച്ചിയിൽ മറ്റൊരിടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ