ജൊഹാനസ്ബർഗ്: അതിസമ്പന്ന രാജ്യങ്ങളുടെ ജി7 കൂട്ടായ്മക്ക് ബദലായി രംഗത്തുവന്ന ബ്രിക്സിന്റെ ഭാഗമാകാൻ കൂടുതൽ രാജ്യങ്ങൾ. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ഇത്യോപ്യ, ഇറാൻ എന്നീ രാജ്യങ്ങൾ പുതുതായി അംഗത്വമെടുക്കുമെന്ന് ഉറപ്പുനൽകിയതായി ദക്ഷിണാഫ്രിക്ക അറിയിച്ചു.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടന്ന ഉച്ചകോടിയിൽ അർജന്റീന കൂടി ഭാഗമാകാൻ താൽപര്യമറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻവാങ്ങുകയായിരുന്നു. ബ്രസീൽ, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവ ചേർന്നതാണ് നിലവിലെ ബ്രിക്സ്. 30ലേറെ രാജ്യങ്ങൾ പുതുതായി അംഗത്വത്തിന് താൽപര്യമറിയിച്ചതായും ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലെദി പാൻഡർ പറഞ്ഞു.
Read also: ഹമാസ്-ഇസ്രായേൽ ബന്ദിമോചന ചർച്ച വിജയത്തിലേക്ക്; ചർച്ചയിലെ നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചതായി ഖത്തർ
ഡോളറിലധിഷ്ഠിതമായ ആഗോള സാമ്പത്തിക വിനിമയത്തിന് ബദലായിട്ട് കൂടിയാണ് ബ്രിക്സ് രംഗത്തുവരുന്നത്. റഷ്യയും ചൈനയും കൂടുതൽ പ്രാമാണ്യം നേടുന്നതും ഇതിന്റെ സവിശേഷതയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു