ടൊറന്റോ: കാനഡയില്‍ വച്ച് പതിനേഴു തവണ കുത്തേറ്റ ഇന്ത്യന്‍ പൗരന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഒന്നര വയസ്സുള്ള പേരക്കുട്ടിയുമായി നടക്കാനിറങ്ങിയപ്പോഴാണ് ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ദിലീപ് കുമാര്‍ ധോലാനി എന്ന 66 കാരന്‍ ആക്രമിക്കപ്പെട്ടത്.
ഗ്രേയ്റ്റര്‍ ടൊറന്റോ ഏരിയയില്‍ വച്ചായിരുന്നു സംഭവം. തദ്ദേശവാസിയായ ഇരുപതുകാരന്‍ നോഹ ഡെനിയര്‍ ആണ് അക്രമിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കസ്ററഡിയിലുള്ള ഇയാള്‍ക്കെതിരെ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ പ്രകോപനം ഇനിയും വ്യക്തമായിട്ടില്ല.
മകനും കുടുംബത്തിനുമൊപ്പം താമസിക്കാനാണ് ദിലീപ് കുമാര്‍ ധോലാനി കനഡയിലെത്തിയത്. 17 കുത്തേറ്റിട്ടും പിതാവ് രക്ഷപ്പെട്ടത് ഭാഗ്യകൊണ്ടാണെന്ന് മകന്‍ ദിനേഷ് ധോലാനി പറയുന്നു. കൊലപാതക കുറ്റം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഡെനിയര്‍ ജാമ്യം നേടിയേക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ കുടുംബം അവരുടെ നിലവിലെ വസതിയില്‍ സുരക്ഷിതരായിരിക്കുമോ എന്നുമുള്ള ആശങ്കയും ദിനേഷ് ധോലാനി പങ്കുവച്ചു.

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...