ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷറ ഖാനും ഏഴു വർഷം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ഇസ്‌ലാമിക നിയമം ലംഘിച്ച് 2018ൽ വിവാഹിതരായതിനാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിലും ഇമ്രാൻ ഖാനെ 10 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു.
2018 ലെ ഇസ്ലാമികനിയമം ലംഘിച്ചാണ് ഇവര്‍ വിവാഹിതരായെന്നാണ് കേസ്. ഇത് നാലാമത്തെ കോടതി ശിക്ഷവിധിയാണ് ഇമ്രാന്‍ ഖാനെതിരെ വരുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ബുഷ്റ ബീബിയുടെ ആദ്യ ഭര്‍ത്താവും പാകിസ്താനിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകനും കൂടിയായ ഖവാര്‍ മനേകയാണ് കേസ് നൽകിയത്. 28 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം 2017-ലാണ് ഇരുവരും വിവാഹമോചിതരായത്. നിയമപ്രകാരം വിവാഹമോചനത്തിന് ശേഷം നിശ്ചിതസമയം കഴിഞ്ഞാലേ സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഈ സമയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ബുഷ്‌റ രണ്ടാം വിവാഹം കഴിച്ചു എന്നതാണ് മനേക പരാതിയിൽ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസില്‍10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അതിന് മുമ്ബ് തോഷഖാന കേസില്‍ ഇമ്രാനും ഭാര്യക്കും കോടതി 14 വര്‍ഷം തടവ് വിധിച്ചിരുന്നു.
അടുത്ത മാസം എട്ടിന് പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) അധ്യക്ഷൻ കൂടിയായ ഇമ്രാനെ തടവുശിക്ഷയ്ക്ക് വിധിച്ചത്.
മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാൻ, തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിലാണ്.