ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ഗ്ലോബൽ ടൈംസാണ് ഒരു ലേഖനത്തിൽ ഇതുസബന്ധിച്ച വിമർശനം ഉന്നയിക്കുന്നത്. ചൈനീസ് കമ്പനികൾക്കെതിരായ ഇന്ത്യയുടെ ഉപരോധത്തെക്കുറിച്ചും ഗ്ലോബൽ ടൈംസ് വിമർശിക്കുന്നു. ജി 20 ഉച്ചകോടി നടക്കാനിരിക്കെയാണ് ചൈനയുടെ വിമർശനം.
‘ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഈ പാതയിൽ തുടരാൻ രാജ്യം തയ്യാറാണോ. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ സമഗ്രമായി പരിഷ്കരിക്കാൻ കഴിയുമോ എന്നതാണ് പ്രധാനം. വിപ്ലവകരമായ പരിഷ്കരണമില്ലാതെ ഇന്ത്യക്ക് വികസനം കൈവരിക്കാനാവില്ല.
ഇന്ത്യൻ ജനതക്ക് അവരുടെ രാജ്യത്തെ എന്ത് വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, ഒരു പേരൽ അത്ര പ്രധാനം ഇല്ല,’ ഗ്ലോബൽ ടൈംസിന്റെ ലേഖനത്തിൽ പറയുന്നു.
അതേസമയം, ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് പങ്കെടുക്കില്ലെന്നു കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു.
അടുത്ത് ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജെ ഡി എസ് സഖ്യം
പകരം ചൈനീസ് പ്രതിനിധി സംഘമാണ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞയാഴ്ച അരുണാചൽപ്രദേശ് ചൈനയിൽ ഉൾപ്പെടുത്തി ഭൂപടം
ഇറക്കിയതടക്കമുള്ള വിഷയത്തിലടക്കം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റ് സന്ദർശനം റദ്ദാക്കിയിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം