പാലസ്തീൻ: പാലസ്തീനിലെ നഗരമായ ജെനിനിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം തുടർച്ചയായ ആക്രമണം നടത്തി. മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് നാല് പാലസ്തീനികൾ എങ്കിലും മരിച്ചതായി താമസക്കാരും ഉദ്യോഗസ്ഥരും പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ ജെനിനിൽ ഇസ്രായേൽ 10 വ്യോമാക്രമണങ്ങളെങ്കിലും നടത്തിയതായും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് പുക ഉയരുന്നതായും താമസക്കാർ പറഞ്ഞു. ഡസൻ കണക്കിന് ഇസ്രയേലി കവചിത വാഹനങ്ങളുമായി ഒരു വാഹനവ്യൂഹം അഭയാർത്ഥി ക്യാമ്പിനെ എല്ലാ ഭാഗത്തുനിന്നും വളയുകയും കര സൈനിക നടപടി ആരംഭിക്കുകയും വീടുകൾക്കും റോഡുകൾക്കും കനത്ത നാശം വരുത്തുകയും ചെയ്തു.
Read More: അമ്പതാമത്തെ കോടീശ്വരനെയും തെരഞ്ഞെടുത്തത് മഹ്‌സൂസ്
അതേസമയം റമല്ല നഗരത്തിലേക്കുള്ള വടക്കൻ പ്രവേശന കവാടത്തിൽ തിങ്കളാഴ്ച രാത്രി ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മറ്റൊരു പാലസ്തീൻകാരനായ മുഹമ്മദ് ഹസനൈൻ (21) കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജെനിനിൽ കൊല്ലപ്പെട്ട നാല് പേരെ മന്ത്രാലയത്തിന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ക്യാമ്പിൽ 27 പലസ്തീൻകാർക്ക് പരിക്കേറ്റു, ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. ജെനിനിലും അതിന്റെ ക്യാമ്പിലുമുള്ള തങ്ങളുടെ ജനങ്ങൾക്കെതിരായ അധിനിവേശത്തിന്റെ നിഷ്ഠൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പാലസ്തീൻ അതോറിറ്റിയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം