ലിബ്രവീല്‍: നൈജറിനു പിന്നാലെ മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണിലും പട്ടാള അട്ടിമറി. സൈന്യം രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ പ്രസിഡന്റിനെ തടവിലാക്കി. അധികാരം നഷ്ടപ്പെട്ട പ്രസിഡന്റ് അലി ബോംഗോ, ആഗോളതലത്തിലുള്ള സുഹൃത്തുക്കള്‍ ഗാബോണിനുവേണ്ടി ശബ്ദം ഉയര്‍ത്തണമെന്ന് ബോംഗോ വിഡിയോയിലൂടെ ആവശ്യപ്പെട്ടു.
also read… യൂറോപ്യന്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് വിസ രഹിത യാത്ര
നാലുപതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച പിതാവ് ഉമര്‍ ബോംഗോയില്‍നിന്ന് 2009ലാണ് അലി ബോംഗോ അധികാരമേറ്റെടുക്കുന്നത്. 56 വര്‍ഷമായി തുടരുന്ന ബോംഗോ കുടുംബത്തിന്റെ വാഴ്ചയാണ് പട്ടാള അട്ടിമറിയിലൂടെ അവസാനിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8
രാജ്യം തങ്ങള്‍ പിടിച്ചെടുത്തതായും പ്രസിഡന്റിനെ തടവിലാക്കിയതായും മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥന്‍ ഔദ്യോഗിക വാര്‍ത്ത ചാനലിലൂടെ അറിയിച്ചു. പ്രസിഡന്റ് ബോംഗോയെ വിജയിയായി പ്രഖ്യാപിച്ച ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പുഫലം അസാധുവാക്കിയതായും രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കുന്നതായും സൈന്യം പ്രഖ്യാപിച്ചു. സൈന്യത്തലവന്‍ ഇനി രാജ്യത്തലവനായി പ്രവര്‍ത്തിക്കുമെന്നാണു പ്രഖ്യാപനം.