മ്യാ​ന്‍​മ​റി​ല്‍ പൊതുതെ​ര​ഞ്ഞെ​ടു​പ്പ്​ ഞാ​യ​റാ​ഴ്​​ച

മ്യാ​ന്‍​മ​റി​ല്‍ പൊതുതെ​ര​ഞ്ഞെ​ടു​പ്പ്​ ഞാ​യ​റാ​ഴ്​​ച

യാം​ഗോ​ന്‍: മ്യാ​ന്‍​മ​റി​ല്‍ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ്​ ഞാ​യ​റാ​ഴ്​​ച ന​ട​ക്കും. വീ​ണ്ടും ഓ​ങ്​ സാ​ന്‍​ സൂ​ചി​യു​ടെ 'നാ​ഷ​ണ​ല്‍ ലീ​ഗ്​ ഫോ​ര്‍ ഡെ​മോ​ക്ര​സി' അ​ധി​കാ​ര​ത്തി​ലെ​ത്താ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

അതേസമയം, ത​ല​മു​റ​ക​ളാ​യി മ്യാ​ന്‍​മ​റി​ല്‍ താ​മ​സി​ക്കു​ന്ന റോ​ഹി​ങ്ക്യ​ക​ളി​ല്‍ പ​ല​ര്‍​ക്കും ഇ​ത്ത​വ​ണ​യും വോ​ട്ടി​ല്ല. സം​ഘ​ര്‍​ഷ​മേ​ഖ​ല​ക​ളി​ല്‍ 15 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക്​ സു​ര​ക്ഷ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ്​ വോ​ട്ടു ചെ​യ്യാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യി​ട്ടി​ല്ല. ഇ​തി​ല്‍ രാ​ഖി​ന്‍ മേ​ഖ​ല​യി​ലെ ബു​ദ്ധി​സ്​​റ്റു​ക​ളു​മു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നെ​തി​രെ വി​വി​ധ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത്​ 37 ദ​ശ​ല​ക്ഷം വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. എ​ന്നാ​ല്‍ കോ​വി​ഡ്​ ഭീ​ഷ​ണി​മൂ​ലം വോ​ട്ട​ര്‍​മാ​ര്‍ ബൂ​ത്തി​ലെ​ത്തു​ന്ന​ത്​ കു​റ​യു​മെ​ന്നാ​ണ്​ നിഗമനം.