ഗാസയിലെ പോരാളികള്‍ തീര്‍ച്ചയായും വിജയിക്കും : ഹമാസ് നേതാവ്

google news
gaza

chungath new advt

ഫലസ്തീനികളുടെ സംരക്ഷണത്തിനും വിശുദ്ധിക്കും വേണ്ടി പ്രതിരോധ സംഘം മാന്യമായ പോരാട്ടമാണ് നടത്തുന്നതെന്നും യുദ്ധത്തില്‍ തങ്ങള്‍ ജയിക്കുമെന്നും ഹമാസ് പൊളിറ്റികള്‍ ബ്യൂറോ തലവന്‍ പറഞ്ഞു. ഗാസ മുനമ്പിലെ ചെറുത്ത് നില്പ് പോരാളികള്‍ ഇസ്രായേല്‍ സൈന്യവുമായി നീണ്ട പോരാട്ടങ്ങള്‍ക്ക് തയ്യാറാണെന്നും ഒരു ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു. ''സയണിസ്റ്റ് ശക്തികള്‍ നീണ്ട യുദ്ധം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമ്മുടെ ശേഷി അതിനേക്കാള്‍ വലുതാണ്. നമ്മുടെ പ്രതിരോധ സേന ഇതിനായി നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ' അദ്ദേഹം പറയുന്നു. ഗാസ മുനമ്പിലെ പോരാളികള്‍ ഇസ്രായേല്‍ സൈന്യത്തിന് നേരെയുള്ള യുദ്ധത്തില്‍ നേടിയ വിജയങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ''എതിര്‍പ്പിന്റെ വീരന്മാര്‍ ശത്രുവിന്റെ സൈന്യത്തിനു അവരുടെ കവചിത വാഹനങ്ങള്‍ക്കും വേദനാജനകമായ പ്രഹരം ഏല്‍പ്പിക്കുന്നു'' ഹമാസ് നേതാവ് പറയുന്നു.

also read ഗാസയിലെ അല്‍ ശിഫ ഹോസ്പിറ്റലില്‍ ഒറ്റ രാത്രി കൊണ്ട് 22 പേര്‍ മരിച്ചു
ആശുപത്രികള്‍ , വീടുകള്‍,ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ ഫലസ്തീനിലേക്ക് ഇസ്രായേല്‍ നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.4710 കുട്ടികള്‍ ഉള്‍പ്പെടെ 11500 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.29800 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 1770 കുട്ടികള്‍ ഉള്‍പ്പെടെ 3640 പേരെ കാണാതാവുകയോ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയോ ചെയ്തിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു