പുലിറ്റ്‌സര്‍ ജേതാവ് ആനി ബോയര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് രാജിവെച്ചു.

google news
anne boyer

chungath new advt

വാഷിങ്ടണ്‍: ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ പിന്താങ്ങിക്കൊണ്ടുള്ള വാര്‍ത്തകളില്‍ പ്രതിഷേധിച്ച് പുലിറ്റ്‌സര്‍ ജേതാവ് ആനി ബോയര്‍ ന്യൂയോര്‍ക്ക് ടൈംസ് മാഗസിനില്‍ നിന്ന് രാജി വെച്ചു.മാഗസിനില്‍ കവിതാ എഡിറ്ററായിരുന്നു ആനി ബോയര്‍. രാജിക്കുള്ള കാരണങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഒരു കുറിപ്പും ആനി ബോയര്‍ പുറത്തിറക്കിയിട്ടുണ്ട്.യുദ്ധക്കൊതി നിറഞ്ഞ കള്ളങ്ങള്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്ന് പറഞ്ഞാണ് കവിത എഡിറ്റര്‍ സ്ഥാനത്ത് നിന്നുള്ള രാജി.

also read വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ഇസ്രായേല്‍ നടത്തുന്ന ഫലസ്ഥീന്‍ കൂട്ടക്കൊലകളില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്ക് ടൈംസ് മാഗസിനില്‍ നിന്നും കോളമിസ്റ്റ് ജാസ്മിന്‍ ഹ്യൂസും നേരത്തെ രാജിവെച്ചിരുന്നു.പതിറ്റാണ്ടുകളായി യാതനയും പട്ടിണിയും പീഢനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ഫലസ്ഥീനികളുടെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആനി ബോയര്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.അമേരിക്കന്‍ കവിയും എഴുത്തുകാരിയുമായ ആനിബോയര്‍ 2020 ല്‍ 'ദ അണ്‍ ഡയറ്റിങ് പെയിന്‍ , വള്‍നെറബിലിറ്റി ,മൊറാലിറ്റി ,മെഡിസിന്‍ ,ആര്‍ട്ട് , ടൈം , ഡ്രീംസ്,ഡാറ്റ , എക്‌സോഷര്‍ , കാന്‍സര്‍ ആന്‍ഡ് കെയര്‍ ' എന്ന കൃതിക്ക് നോണ്‍ ഫിക്ഷനുള്ള പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു