റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചുള്ള മരണം അഞ്ചുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കിലേക്ക് എത്തി. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 പേരാണ് മരിച്ചത്. 401 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
466 പേര്‍ കോവിഡ് മുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 343,774 പോസിറ്റീവ് കേസുകളില്‍ 330,181 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5250 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8343 പേരാണ്. അതില്‍ 791 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്.