ഷണ്‍മുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്റായി ചുമതലയേറ്റു

google news
shanmukharatnam

സിംഗപ്പൂര്‍: ഇന്ത്യന്‍ വംശജനായ തര്‍മന്‍ ഷണ്‍മുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്‍റായി സ്ഥാനമേറ്റു. 154 വര്‍ഷം പഴക്കമുള്ള ഇസ്താനയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വംശജനായ ചീഫ് ജസ്ററിസ് സുന്ദരേഷ് മേനോനാണ് ഷണ്‍മുഖരത്നത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി ലീ സീന്‍ ലൂങ്, മന്ത്രിമാര്‍, എംപിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

66 കാരനായ ഷണ്‍മുഖരത്നം ഇനിയുള്ള ആറു വര്‍ഷക്കാലം സിംഗപ്പൂര്‍ പ്രസിഡന്‍റ് പദവി വഹിക്കും. മുന്‍ പ്രസിഡന്‍റ് ഹാലിമാ യാക്കോബ് സെപ്റ്റംബര്‍ 13ന് അധികാരമൊഴിഞ്ഞിരുന്നു.

also read.. സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു


പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 70.4 ശതമാനം വോട്ടു സ്വന്തമാക്കിയാണ് ഷണ്‍മുഖരത്നം പ്രസിഡന്‍റ് പദം സ്വന്തമാക്കിയത്. സിംഗപ്പൂര്‍ സ്വദേശിയും അഭിഭാഷകയുമായ ജെയ്ന്‍ ഇറ്റോഗിയാണ് ഷണ്‍മുഖരത്നത്തിന്‍റെ ഭാര്യ.

Chungath new ad 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം