അഫ്ഗാനിസ്ഥാനിലിരുന്ന് പഠിത്തം, ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം; താലിബാൻ നിരോധനത്തെ മറികടന്ന് ബെഹിഷ്ത

google news
iit

കാബൂള്‍: അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി താലിബാന്‍റെ നിരോധനത്തെ മറികടന്ന് വിദ്യാര്‍ത്ഥിനി. കടം വാങ്ങിയ ബീക്കറുകളിലും സഹോദരിയുടെ മൈക്രോവേവ് ഓവനിലും ലാബ് പരീക്ഷണങ്ങൾ നടത്തി രണ്ട് വർഷത്തോളം സ്ഥിരതയില്ലാത്ത വൈ ഫൈ കണക്ഷനുള്ള കമ്പ്യൂട്ടറും ഉപയോഗിച്ച് കെമിക്കൽ എഞ്ചിനീയറിംഗ് പഠിച്ചാണ് ബെഹിഷ്ത ഖൈറുദ്ദീൻ എന്ന വിദ്യാര്‍ത്ഥിനി ഐഐടി മദ്രാസില്‍ നിന്നുള്ള നേട്ടം കൈവരിച്ചിരിക്കുന്നത്.

2021ലെ താലിബാൻ അധിനിവേശ സമയത്താണ് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദത്തിനായി ഇരുപത്തിയാറുകാരിയായ ബെഹിഷ്ത ഖൈറുദ്ദീൻ ഐഐടി മദ്രാസില്‍ ചേരുന്നത്. താലിബാൻ അധികാരം പിടിച്ചതോടെ ബെഹിത വടക്കൻ അഫ്ഗാനിസ്ഥാനിലെ തന്‍റെ പ്രവിശ്യയിൽ ആയിപോയി. ഒറ്റപ്പെട്ട വീട്ടില്‍ ആയിപോയെങ്കിലും വിദൂര വിദ്യാഭ്യാസത്തിലൂടെ എല്ലാ സെമസ്റ്ററുകളും പൂർത്തീകരിക്കുകയുണ്ടായി.

Read More24 മണിക്കൂർ സമയം, എം എ യൂസഫലിക്കെതിരായ വാർത്തകൾ നീക്കണം; മറുനാടൻ മലയാളിക്ക് കോടതി നിർദ്ദേശം

ഐഐടി മദ്രാസും ഇതിനുള്ള സഹായങ്ങള്‍ ഒരുക്കി. ഈ വർഷം ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ നൂറുകണക്കിന് വിദ്യാർത്ഥികളിൽ ബെഹിഷ്തയുമുണ്ട്. തന്‍റെ രാജ്യത്തെ ഏതാനും കുറച്ച് സ്ത്രീകൾക്ക് മാത്രം സങ്കൽപ്പിക്കാൻ സാധിക്കുന്ന നേട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ താലിബാനെതിരെ കടുത്ത വിമര്‍ശനമാണ് ബെഹിഷ്ത ഉയർത്തുന്നത്.

താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ നയതന്ത്രപരമായ വീഴ്ചകൾ കാരണം ഇന്റർവ്യൂ പാസായിട്ടും ബെഹിഷ്തയ്ക്ക് ഐഐടിയിൽ പ്രവേശനം നഷ്ടമായിരുന്നു. അതിനുശേഷം ഐസിസിആർ (ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്) അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകിയപ്പോള്‍ തനിക്ക് പ്രതികരണമൊന്നും ലഭിച്ചില്ല.

പോർട്ടലിലെ തന്‍റെ അക്കൗണ്ട് നിർജ്ജീവമാവുകയും ചെയ്തു. തുടര്‍ന്ന ഐഐടി മദ്രാസിലെ പ്രൊഫസർ രഘുനാഥൻ രംഗസാമി സഹായങ്ങള്‍ നല്‍കി. അഭിമുഖം ക്ലിയർ ചെയ്തുവെന്നും ഈ പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇ മെയില്‍ ചെയ്തതോടെ ഐഐടി സ്കോളർഷിപ്പ് നൽകി. ഒരു മാസം കഴിഞ്ഞ് പഠനം ആരംഭിക്കാൻ സാധിച്ചുവെന്നും ബെഹിഷ്ത പറഞ്ഞു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags