അറ്റ്‍ലാൻറിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി ‘ടൈറ്റൻ’ പേടകം പൊട്ടിത്തെറിക്കുന്നതിന്‍റെ ശബ്ദം കേട്ടതായി യു.എസ് നാവികസേന ഉദ്യോഗസ്ഥർ. ടൈറ്റൻ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് നാവിക സേനയുടെ അണ്ടര്‍വാട്ടര്‍ സൗണ്ട് മോണിറ്ററിങ് ഉപകരണത്തില്‍ സ്ഫോടന ശബ്ദം കേട്ടതായി വാള്‍ സ്ട്രീറ്റ് ജേണൽ പറഞ്ഞു.
പേര് വെളിപ്പെടുത്താത്ത നാവികസേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാർത്ത പ്രചരിക്കുന്നത്. അന്തര്‍വാഹിനികളെ കണ്ടെത്താന്‍ സേന ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണ സംവിധാനത്തിലാണ് ശബ്ദം രേഖപ്പെടുത്തിയിരിക്കുന്നത്. നാവികസേന ശബ്ദ രേഖ വിശദമായി വിശകലനം ചെയ്തപ്പോൾ പൊട്ടിത്തെറിക്കോ, സ്ഫോടനത്തിനോ സമാനമായ എന്തോ നടന്നതായി റിപ്പോർട്ട് ചെയ്തതായി പറയുന്നു. ആശയവിനിമയം നഷ്ടപ്പെടുമ്പോള്‍ ടൈറ്റന്‍ സഞ്ചരിച്ചിരുന്ന പരിസരത്തുനിന്നാണ് ശബ്ദം വന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു.
Read More:സ്ത്രീത്വത്തെ അപമാനിച്ചു; ഓൺലൈൻ വാർത്താ ചാനൽ അവതാരകൻ അടക്കം രണ്ട് പേർ അറസ്റ്റിൽ
അഞ്ചു യാത്രികരും മരിച്ചതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചിരുന്നു. ടൈറ്റൻ സമ്മർദത്തിൽ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട് ലഭിക്കുന്നത്. ടൈറ്റാനിക് കപ്പലിന്‍റെ സമീപത്തുനിന്ന് വ്യാഴാഴ്ച ടൈറ്റൻ പേടകത്തിന്‍റെ അവശിഷ്ടങ്ങൾ അമേരിക്കൻ തീര സംരക്ഷണ സേന കണ്ടെത്തിയിരുന്നു.
ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാർഡിങ്, ടൂറിസം പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓഷ്യൻ ഗേറ്റ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൺ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ ഹെന്റി നർജിയോലെറ്റ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം