ബനാന ഫിംഗര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബനാന ഫിംഗര്‍

ചേരുവകൾ:

വലിയ ഏത്തപ്പഴം -രണ്ടെണ്ണം

കപ്പക്കിഴങ്ങ് -150 ഗ്രാം

തേങ്ങാപ്പീര -ഒരു മുറി

മൈദ -250 ഗ്രാം

പഞ്ചസാര -രണ്ട് ടേബ്ള്‍ സ്പൂണ്‍

നെയ്യ് -ഒരു ടേബ്ള്‍ സ്പൂണ്‍

കോഴിമുട്ട -ഒരെണ്ണം

ഉപ്പ് -രണ്ടു നുള്ള്

തയാറാക്കുന്ന വിധം:

പഴവും കിഴങ്ങും നുറുക്കി കുക്കറില്‍ വേവിച്ച് നല്ല പോലെ ഉടയ്ക്കുക. അതില്‍ പീരയും നെയ്യും ചേര്‍ത്ത് നന്നായി കുഴച്ച് തട്ടിപ്പൊത്തി വെക്കുക. മുട്ട അടിച്ചതും മൈദയും പഞ്ചസാരയും ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് കട്ടിയില്‍ കലക്കി പഴക്കൂട്ട് ഓരോ ഉരുളകളാക്കി വിരല്‍ ആകൃതിയില്‍ ഉരുട്ടി കലക്കിയ കൂട്ടില്‍ മുക്കി തിളച്ച വെളിച്ചെണ്ണയില്‍ ഇട്ട് വറുത്ത് കോരുക.


LATEST NEWS